തന്നെ ഇങ്ങനെ അപമാനിക്കരുതെന്ന് മോദിയോട് മമത
text_fieldsകൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. തന്നെ ഇങ്ങനെ അപമാനിക്കരുതെന്ന് മമത പറഞ്ഞു. യാസ് ചുഴലിക്കാറ്റിന്‍റെ അവലോകന യോഗവുമായി ബന്ധപ്പെട്ട് ഇരുനേതാക്കളും തമ്മിലുണ്ടായ പ്രശ്നത്തിന്റെ തുടർച്ചയായാണ് മമതയുടെ പ്രസ്താവന.
മോദിയുടെ വാദം മാത്രമാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഏകപക്ഷീയമായാണ് വാർത്തകൾ പുറത്ത് വരുന്നതെന്നും മമത ബാനർജി പറഞ്ഞു. ഞങ്ങൾക്ക് ചരിത്ര വിജയം ലഭിച്ചു. അതിന് ഞങ്ങളോട് എന്തിനാണ് ഇങ്ങനെ പെരുമാറുന്നത്. തെരഞ്ഞെടുപ്പിൽ ജയിക്കാൻ നിങ്ങൾ ശ്രമിച്ചു പക്ഷേ പരാജയപ്പെട്ടു. എന്തിനാണ് ഇങ്ങനെ ദിവസവും ഞങ്ങളോട് വഴക്കുകൂടുന്നത് മമത ചോദിച്ചു. സാഗറിലേക്കും ദിഗയിലേക്കുമുള്ള യാത്രകൾ മുൻകൂട്ടി നിശ്ചയിച്ചതായിരുന്നു. പ്രധാനമന്ത്രി വരുന്ന വിവരം വൈകിയാണ് ലഭിച്ചത്. പ്രധാനമന്ത്രിയുടെ അനുവാദത്തോടെയാണ് ദിഗയിലേക്ക് പോയതെന്നും മമത വിശദീകരിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച അവലോകനയോഗത്തിൽ പങ്കെടുക്കാതെ മുഖ്യമന്ത്രി മമത ബാനർജി മടങ്ങിയിരുന്നു. പ്രധാനമന്ത്രിക്കൊപ്പം 15 മിനിറ്റ് മാത്രം ചെലവഴിച്ച് അദ്ദേഹത്തിന് യാസ് സംബന്ധിച്ച റിപ്പോർട്ട് നൽകി അവർ ദിഗയിലേക്ക് പോയതാണ് വിവാദമായത്. ചീഫ് സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥരും അവരെ അനുഗമിച്ചിരുന്നു. ഇതിന് പിന്നാലെ ചീഫ് സെക്രട്ടറി അലോപൻ ബേനാപാധ്യായയെ കേന്ദ്രസർവീസിലേക്ക് തിരിച്ചയക്കാൻ കേന്ദ്രസർക്കാർ ഉത്തരവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.