പിതാവ് നൽകിയ ആ പേര് ഇനി വേണ്ട; ഉത്രയുടെ മകന് പുതിയ പേരിട്ടു
text_fieldsകൊല്ലം: അഞ്ചലിൽ പാമ്പ് കടിയേറ്റ് മരിച്ച ഉത്രയുടെ മകന്‍റെ പേര് മാറ്റി. പിതാവും ബന്ധുക്കളും നൽകിയ ധ്രുവ് എന്ന പേരാണ് ഉത്രയുടെ മാതാപിതാക്കൾ മാറ്റിയത്. ആർജവ് എന്നാണ് പുതിയ പേര്.
ഉത്രയുടെ പിതാവ് വിജയസേനനാണ് പേരുമാറ്റത്തെക്കുറിച്ച് വിശദീകരിച്ചത്. ഈ ലോകത്ത് ജീവിക്കാൻ ആർജവം വേണം. അതിനാലാണ് പേരമകന് ആ പേര് തന്നെ നൽകിയതെന്ന് വിജയസേനൻ പറഞ്ഞു.
നേരത്തേ പിതാവ് സൂരജിന്‍റെ കുടുംബം ആർജവിനെ അവരുടെ വീട്ടിലേക്ക് കൊണ്ടുപോയിരുന്നു. ഉത്രയുടെ സ്വത്തിൽ അവകാശം ഉന്നയിക്കാനാണ് ഇതെന്ന് ചൂണ്ടിക്കാട്ടി കുടുംബം പരാതി നൽകി. തുടർന്ന് ബാലാവകാശ കമീഷൻ ഇടപെടുകയും ആർജവിനെ ഉത്രയുടെ കുടുംബത്തിന് കൈമാറുകയുമായിരുന്നു.
മാതാവ് ഇല്ലാത്തതിന്‍റെ കുറവ് അറിയാക്കാതെയാണ് മുത്തശ്ശനും മുത്തശ്ശിയും അമ്മാവനും ആർജവിനെ ഇപ്പോൾ നോക്കിവളർത്തുന്നത്.
വിഷപാമ്പിനെ വിട്ട് ഭാര്യയെ കടിപ്പിച്ചുകൊന്ന കേസിൽ ഉത്രയുടെ ഭർത്താവ് സൂരജ് ജയിലിലാണ്. ഏറെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു ഇത്. ഉത്ര ഉറങ്ങുമ്പോൾ വിഷപാമ്പിനെ പ്രകോപിപ്പിച്ച് കടിപ്പിക്കുകയായിരുന്നു സൂരജ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.