Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപുതിയ ബാറുകള്‍...

പുതിയ ബാറുകള്‍ അനുവദിക്കില്ലെന്ന് എക്സൈസ് മന്ത്രി

text_fields
bookmark_border
പുതിയ ബാറുകള്‍ അനുവദിക്കില്ലെന്ന് എക്സൈസ് മന്ത്രി
cancel

പേരാമ്പ്ര: സംസ്ഥാനത്ത് പുതിയ ബാറുകള്‍ അനുവദിക്കില്ലെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍. മദ്യവര്‍ജനം അടിസ്ഥാനമാക്കിയുള്ള പുതിയ നയം സര്‍ക്കാര്‍ രൂപീകരിക്കും. വിദ്യാർഥികളെ ലക്ഷ്യമാക്കി സ്കൂളുകൾ കേന്ദ്രീകരിച്ച് പരിപാടികൾ സംഘടിപ്പിക്കും. സമ്പൂർണ മദ്യ-ലഹരി വര്‍ജനത്തിനായി 'വിമുക്തി'യെന്ന പേരില്‍ ബോധവല്‍ക്കരണ പദ്ധതി നടപ്പാക്കും. ഒക്ടോബര്‍ അവസാനത്തോടെ ആരംഭിക്കുന്ന പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡര്‍ സചിന്‍ ടെന്‍ണ്ടുല്‍ക്കറായിക്കുമെന്നും മന്ത്രി പറഞ്ഞു.

തദ്ദേശ സ്വയംഭരണങ്ങള്‍ പദ്ധതിയുടെ മേല്‍നോട്ടം വഹിക്കും. ജില്ലാ ആശുപത്രികള്‍ കേന്ദ്രീകരിച്ച് ഡീ–അഡിക്ഷന്‍ സെന്‍ററുകള്‍ ആരംഭിക്കും. മാജിക്, നാടകം, ഹ്രസ്വ ചിത്രം തുടങ്ങി വിവിധ കലാ പരിപാടികളിലൂടെ ലഹരിക്കെതിരായ ബോധവല്‍ക്കരണം നടത്തുമെന്നും രാമകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tp ramakrishnan
News Summary - don't open new liquor shop in kerala, says excise minister
Next Story