മോദി സ്തുതി കോൺഗ്രസിൻെറ ‘അക്കൗണ്ടിൽ’ വേണ്ട -കെ. മുരളീധരൻ
text_fieldsകോഴിക്കോട്: മോദി സ്തുതി നടത്തിയ ശശി തരൂർ അടക്കമുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി കെ. മുരളീധര ൻ എം.പി. മോദിയെ സ്തുതിക്കേണ്ടവർക്ക് ബി.ജെ.പിയിൽ പോയി സ്തുതിക്കാമെന്നും കോൺഗ്രസിൻെറ ‘അക്കൗണ്ടിലത്’ വേണ്ടെന്നു ം അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. മോദിയുടെ നല്ല കാര്യം കക്കൂസ് കെട്ടിയതല്ലേ, ഈ കക്കൂസിൽ വെള്ളമില്ലെന്ന് പറഞ്ഞ ആളുകളല്ലേ ഇപ്പോൾ സ്തുതിക്കുന്നതെന്നും മുരളീധരൻ ചോദിച്ചു.
ഒരു കാരണവശാലും മോദിയെ സ്തുതിക്കാനോ തെറ്റുകൾ മൂടിവെക്കാനോ കോൺഗ്രസുകാർക്ക് കഴിയില്ല. പാർട്ടി നിലപാടിനെതിരെ ആര് നിലപാട് എടുത്താലും അവർക്കെതിരെ നടപടി വേണം. കേസ് ഭയന്നിട്ടാണ് മോദി സ്തുതിയെങ്കിൽ കേസ് കോടതിയിൽ നേരിടണം, ഇന്ദിര ഗാന്ധിക്കെതിരെ കേസുണ്ടായിരുന്നില്ലേ, അവരത് കോടതിയിൽ നേരിടുകയല്ലേ ചെയ്തതെന്നും മുരളീധരൻ ചോദിച്ചു. ഇന്നലെ വരെ മോദി വിരുദ്ധ നിലപാട് സ്വീകരിച്ച ശശി തരൂരിൻെറ മനംമാറ്റം അറിയില്ല.
നേതാക്കളുടെ മോദി സ്തുതി കേരളത്തിൽ വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളെ ബാധിക്കില്ല. വട്ടിയൂർക്കാവിൽ ശശി തരൂർ മണ്ഡലത്തിൽ എത്തിയില്ലെങ്കിലും വിജയിക്കും. കേരളത്തിൽ ആറ് സീറ്റിൽ ഉപതെരഞ്ഞെടുപ്പ് നടത്താൻ ഉണ്ടായിട്ടും പാലായിൽ മാത്രം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മറ്റു മണ്ഡലങ്ങളിലെ വികസന പ്രവർത്തനങ്ങളെ ബാധിക്കും. അതിനാൽ, എല്ലാ മണ്ഡലങ്ങളിലും സെപ്റ്റംബർ 23നുതന്നെ ഉപതെരഞ്ഞെടുപ്പ് നടത്തണം.അടിയന്തരാവസ്ഥയിൽ പോലും ഇല്ലാത്ത വിലക്കാണ് കശ്മീരിൽ രാഹുൽ നേരിട്ടത്. കശ്മീർ ചർച്ച പോലും കേന്ദ്ര സർക്കാർ നടത്തുന്നില്ല. ഹീനമായി ജനാധിപത്യത്തെ പ്രധാനമന്ത്രി കശാപ് ചെയ്തുവെന്നും കെ. മുരളീധരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.