വിദ്യാർഥികളുടെ യാത്രാക്ലേശം കണ്ടില്ലെന്ന് നടിക്കരുതെ...
text_fieldsകോവിഡ് നിയന്ത്രണങ്ങൾ ഒഴിവായി. വിദ്യാലയങ്ങൾ പൂർണമായും തുറന്നു. ഇതോടെ, യാത്രാദുരിതം ഏറുകയാണ്. ദുരിതം മുഴുവൻ വിദ്യാർഥികളാണ്. ഇന്ധവിലയും ടാക്സും വർധിച്ചതോടെ സർവീസ് നിർത്തിയ സ്വകാര്യബസുകളുടെ എണ്ണം ഏറെയാണ്. സംസ്ഥാന വ്യാപകമായി ആയിരക്കണക്കിനു ബസുകളാണ് സർവീസ് നിർത്തിയത്.
കോവിഡ് സാഹചര്യത്തിൽ കട്ടപ്പുറത്തായ ബസുകളിലേറെയും നിരത്തിലിറങ്ങിയിട്ടില്ല. പൊതുവെ ബസ് സർവീസ് കുറഞ്ഞ മലയോരമേഖലയിലുൾപ്പെടെ ദുരിതം ഇരട്ടിയാണ്. മലയോരമേഖലയിലെ കെ.എസ്.ആർ.ടി.സി യാത്ര വിദ്യാർഥികൾക്കും പതിവ് യാത്രക്കാർക്കും ഉൾപ്പെടെ ദുരിതപൂർണമാണ്. പുതിയ സാഹചര്യത്തിൽ രാവിലെയും വൈകുന്നേരവും ബസുകളിൽ നിന്നുതിരിയാൻ ഇടമില്ലാത്ത അവസ്ഥയായി.
ബസ് വരുമ്പോൾ തിരക്കിൽപെട്ട് കയറാനാകാതെ മാറിനിൽക്കേണ്ട സാഹചര്യം പൊതുവെ വിദ്യാർഥികൾ അനുഭവിക്കുകയാണ്. മണിക്കൂറുകൾ കാത്തിരുന്നാണ് ഇവർ വീടുപറ്റുന്നത്. ബസുകളുടെ കുറവിൽ രാവിലെയും വൈകുന്നേരവും സർക്കാർ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരും വലയുകയാണ്. വിവിധ സ്ഥലങ്ങളിൽ കെ.എസ്.ആർ.ടി.സി സർവീസ് വെട്ടികുറച്ചിരിക്കുകയാണ്. കോവിഡിനു മുൻപുള്ള സർവീസുകൾ പുന:സ്ഥാപിച്ചിട്ടില്ല.
ഇന്ധന വില വർധന ബസുടമകൾക്ക് തിരിച്ചടിയായിരിക്കയാണ്. ഒപ്പം, ബസ് ചാർജ് വർധിപ്പിക്കാനുള്ള ആവശ്യം നടപ്പായിട്ടുമില്ല. പുതിയ സാഹചര്യത്തിൽ സ്കൂളുകൾ തന്നെ യാത്രാ സൗകര്യം ഏർപ്പെടുത്തണമെന്നാവശ്യം ശക്തമായിരിക്കയാണ്. എന്നാൽ, ഈ നീക്കം സാധാണക്കാരായ വിദ്യാർഥികൾക്ക് ഇത്, സാമ്പത്തിക പ്രയാസം സൃഷ്ടിക്കും. സർക്കാർ തലത്തിൽ വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് പൊതുആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.