കുറ്റക്കാരനെങ്കിൽ സി.എം. രവീന്ദ്രനെ സംരക്ഷിക്കില്ല –പന്ന്യൻ
text_fieldsകോഴിക്കോട്: മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രൻ സ്വർണക്കടത്ത് കേസിൽ കുറ്റക്കാരനാണെങ്കിൽ സംരക്ഷിക്കില്ലെന്ന് സി.പി.ഐ ദേശീയ കണ്ട്രോള് കമീഷന് ചെയര്മാന് പന്ന്യൻ രവീന്ദ്രൻ.
ആക്ഷേപം വന്നപ്പോൾ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയെ മാറ്റി. രവീന്ദ്രൻ കുറ്റക്കാരനാണെങ്കിൽ സംരക്ഷിക്കില്ല. യു.ഡി.എഫ് സർക്കാർ ജോപ്പനെ രക്ഷിക്കാൻ ശ്രമിച്ചത് എല്ലാവർക്കുമറിയാം. ഇടതു സർക്കാറിന് കുറ്റവാളികളെ സംരക്ഷിക്കേണ്ട ആവശ്യമില്ലെന്നും പന്ന്യൻ പറഞ്ഞു. കാലിക്കറ്റ് പ്രസ് ക്ലബിൽ മീറ്റ് ദ ലീഡർ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുന്നണിക്കെതിരായും സർക്കാറിനെതിരായും വരുന്ന ആക്ഷേപങ്ങളിൽ കഴമ്പില്ല. സ്വർണക്കടത്തുപോലുള്ള കേസുകളിൽ ഉപ്പു തിന്നവർ വെള്ളം കുടിക്കും. കേൾക്കുന്നതെല്ലാം വിശ്വസിക്കുന്നവരല്ല കേരളീയരെന്നും പന്ന്യൻ പറഞ്ഞു.
പ്രതിപക്ഷ കക്ഷികൾ ഉത്തരവാദിത്തം നിർവഹിക്കാതെ ബാലിശ ആരോപണങ്ങൾ മാത്രം ഉന്നയിക്കുകയാണ്. ബി.െജ.പിയും കോൺഗ്രസും വെൽഫെയർ പാർട്ടിയും ചേർന്ന് രഹസ്യമായി ഇടതുപക്ഷ വിരുദ്ധ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ട്. തിരുവനന്തപുരത്തും കോഴിക്കോടുമെല്ലാം ഇത് തെളിഞ്ഞു കാണുന്നുണ്ട്.
ബി.ജെ.പിയുടെ കണ്ണിലെ കരടാണ് ഇടതുപക്ഷം. അതിനാൽ ഇടതു പക്ഷം ഭരിക്കുന്ന കേരളത്തിൽ കേന്ദ്രത്തിലെ ബി.ജെ.പി സർക്കാർ അയക്കുന്ന ഏജൻസികൾ വരുന്നു. സംസ്ഥാന സർക്കാറിെൻറ പ്രവർത്തനങ്ങളെ തടയാനുള്ള ഉപകരണമായി േകന്ദ്ര ഏജൻസികളെ കേന്ദ്ര സർക്കാർ ഉപയോഗിക്കുകയാണ്-പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.