കൊലപാതകത്തിന്‍റെ ഉത്തരവാദിത്തം എന്‍റെ തലയ്ക്കിടേണ്ട, കലാപത്തിന്‍റെ കത്തി ആദ്യം താഴെ വെക്കേണ്ടത് സി.പി.എം -കെ. സുധാകരൻ
text_fieldsഇടുക്കി എൻജിനീയറിങ് കോളജിലെ എസ്.എഫ്.ഐ പ്രവർത്തകനായ ധീരജിന്‍റെ കൊലപാതകത്തിന്‍റെ ഉത്തരവാദിത്തം തന്‍റെ തലയിൽ കെട്ടിവെക്കാൻ ആരും ശ്രമിക്കേണ്ടെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. കലാപത്തിന്‍റെ കത്തി ആദ്യം താഴെ വെക്കേണ്ടത് സി.പി.എമ്മാണെന്നും സുധാകരൻ പറഞ്ഞു.
ഞങ്ങൾ കലാപത്തെ പ്രോത്സാഹിപ്പിക്കില്ല. ഈ കൊലപാതകത്തെ ശക്തിയുക്തം അപലപിക്കുന്നു. സാഹചര്യത്തെ കുറിച്ച് പഠിക്കാൻ പാർട്ടി കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതിന്‍റെ റിപ്പോർട്ട് കിട്ടിയാൽ അതിനനുസരിച്ച് പ്രതികരിക്കും. ഒരു കൊലയാളിയെയും അക്രമത്തെയും പ്രോത്സാഹിപ്പിക്കുന്ന നയം കോൺഗ്രസിനില്ല.
അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നെന്ന ആക്ഷേപം, ആ കിരീടം, ഏറ്റവും അനുയോജ്യമാകുന്നത് പിണറായി വിജയന്‍റെയും കോടിയേരി ബാലകൃഷ്ണന്‍റെയും തലയിലാണ്. അത് അവിടെ തന്നെ വെച്ചാൽ മതി, എന്‍റെ തലയിൽ വെക്കാൻ ശ്രമിക്കേണ്ട -കെ. സുധാകരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.