വാർത്തയാകാനായി പ്രശ്നങ്ങൾ ഉന്നയിക്കരുത്; ഗണേശിനെതിരെ മുഖ്യമന്ത്രി
text_fieldsഎൽ.ഡി.എഫ് പാർലമെന്ററി പാർട്ടി യോഗത്തിൽ ഗണേഷ് കുമാറിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വാർത്ത വരുംവിധത്തിൽ ആകരുത് വിമർശനങ്ങൾ. പത്തനാപുരത്ത് വികസനം നടക്കുന്നത് സർക്കാർ ഫണ്ട് കൊണ്ടല്ലേ എന്നും മുഖ്യമന്ത്രി ചോദിച്ചു. പത്തനാപുരത്ത് അനുവദിച്ച പദ്ധതികളും മുഖ്യമന്ത്രി വായിച്ചു.
കഴിഞ്ഞ യോഗത്തിൽ മന്ത്രിമാർക്കെതിരെ ഗണേഷ്കുമാർ വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ മറുപടി വരുന്നത്. അതേസമയം യോഗത്തില്‍ ഗണേഷ് കുമാര്‍ പങ്കെടുത്തിരുന്നില്ല. ഗണേഷ് കുമാറിന്റെ പരസ്യപ്രതികരണത്തിൽ അസംതൃപ്തനാണെന്ന് വ്യക്തമാക്കും വിധത്തിലായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. കഴിഞ്ഞയാഴ്ച ചേർന്ന പാർലമെന്റ് പാർട്ടിയോഗത്തിലായിരുന്നു ഗണേഷ് കുമാർ മന്ത്രിമാർക്കെതിരെ തിരിഞ്ഞത്. യോഗത്തിൽ ഗണേഷ് കുമാർ പത്താനുപുരത്ത് വികസനമെത്തുന്നില്ലെന്ന് പരാതി ഉന്നയിച്ചിരുന്നു. ഭരണപക്ഷ എം.എൽ.എമാരെപ്പോലും സർക്കാർ അവഗണിക്കുകയാണെന്നായിരുന്നു ഗണേഷ് തുറന്നടിച്ചത്. തുറന്നുപറയുന്നതിന്റെ പേരിൽ നടപടി എടുക്കാനാണെങ്കിൽ അതു ചെയ്തോളൂ എന്ന വെല്ലുവിളിയുമായി ഗണേഷ് വേദി വിടുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.