എല്ലാത്തിനും മുകളിലാണെന്ന് ധരിക്കരുത്; ഹൈകോടതിക്കെതിരെ സ്പീക്കർ
text_fieldsതിരുവനന്തപുരം: മന്ത്രിമാരുടെ വിദേശ യാത്രയെ വിമർശിച്ച ഹൈകോടതിക്കെതിരെ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. മന്ത്രിമാരുടെ വിദേശയാത്രയെ കുറിച്ചുള്ള കോടതി പരാമർശം അനുചിതമാണ്. വായിൽതോന്നിയത് കോതക്ക് പാട്ടെന്ന രീതിയിലാണ് ഹൈകോടതിയുടെ ചിലവിൽ ചില ജഡ്ജിമാരുടെ പ്രതികരണമെന്നും അദ്ദേഹം പറഞ്ഞു. ദോഹയിൽ ഇന്ത്യൻ മീഡിയ ഫോറം സംഘടിപ്പിച്ച മീറ്റ് ദി പ്രസിൽ സംസാരിക്കവെയാണ് പി. ശ്രീരാമകൃഷ്ണൻ ഹൈകോടതിക്കെതിരെ നിശിത വിമർശനമുന്നയിച്ചത്.
ഇത് ജനാധിപത്യത്തോടുള്ള ബഹുമാനമില്ലായ്മയാണ്. ജനങ്ങൾ തെരഞ്ഞെടുത്ത ജനപ്രതിനിധികളാണ് ജനാധിപത്യത്തിൻെറ നേതൃത്വം. അതിന് മുകളിലല്ല കോടതികൾ ഇരിക്കേണ്ടത്. നിയമനിർമാണ സഭയും കാര്യനിർവഹണ വിഭാഗവും നീതിന്യായ വിഭാഗവും പരസ്പര ബഹുമാനത്തോടെ പെരുമാറണമെന്നും ശ്രീരാമകൃഷ്ണൻ പറഞ്ഞു.
മന്ത്രിമാരുടെ വിദേശയാത്ര പ്രവാസികളായ കേരളീയർക്ക് വേണ്ടിയാണ്. അതിൽ സർക്കാറിന് നഷ്ടമില്ല. കോടതിയാണ് എല്ലാത്തിനും മുകളിലെന്ന് ധരിക്കരുതെന്നും ശ്രീരാമകൃഷ്ണൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.