കോവിഡ് ചികിത്സക്ക് ഹോമിയോ മരുന്നുകൾ നൽകരുത് -ഹൈകോടതി
text_fieldsെകാച്ചി: ഹോമിയോ അടക്കം ആയുഷ് വിഭാഗം ഔഷധങ്ങൾ പ്രതിരോധശേഷി വർധിപ്പിക്കാൻ എന്ന നിലയിലല്ലാതെ, കോവിഡ് രോഗം മാറ്റാനെന്ന പേരിൽ നൽകുന്നത് നിയമവിരുദ്ധമാണെന്ന് ഹൈകോടതി. രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ ആയുർവേദ, ഹോമിയോ, സിദ്ധ, യുനാനി മരുന്നുകൾ നൽകുന്നതിന് നിരോധനമില്ല. ഈ മരുന്നുകളിൽ ചിലത് പ്രതിരോധ ശേഷി വർധിപ്പിക്കുന്നവയെന്ന നിലയിൽ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ അംഗീകരിച്ചതുമാണ്. കോവിഡ് മാറാനെന്ന പേരിൽ ഒരു മരുന്നും നൽകരുതെന്ന് ആയുഷ് വിഭാഗം ഡോക്ടർമാർക്ക് നിർദേശമുണ്ട്.
ഇതിന് വിരുദ്ധമായി ആയുഷ് ഡോക്ടമാർ േകാവിഡ് ഭേദമാക്കാൻ മരുന്നു നൽകുകയോ പരസ്യം ചെയ്യുകയോ ചെയ്താൽ ദുരന്ത നിവാരണ നിയമപ്രകാരം നടപടി എടുക്കാമെന്നും ഇവരുടെ പ്രവൃത്തികൾ ആരോഗ്യ, പൊലീസ് അധികൃതർ നിരീക്ഷിക്കണമെന്നും ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. കോവിഡ് രോഗികളെ ചികിത്സിക്കാനും പ്രതിരോധ മരുന്നു നൽകാനും ഹോമിയോ ഡോക്ടർമാർക്ക് അനുമതി നൽകണമെന്നാവശ്യപ്പെട്ട് കോഴിക്കോട് സ്വദേശിയായ അഭിഭാഷകൻ എം.എസ്. വിനീത് നൽകിയ ഹരജി തീർപ്പാക്കിയാണ് ഡിവിഷൻ ബെഞ്ചിെൻറ ഉത്തരവ്.
കോവിഡ് രോഗികളെ ചികിത്സിക്കാൻ അനുവദിക്കുന്നില്ലെന്നും മാർച്ച് ആറിന് കേന്ദ്ര ആയുഷ് മന്ത്രാലയം നൽകിയ മാർഗ നിർദേശം കേരളത്തിൽ നടപ്പാക്കിയില്ലെന്നുമാണ് ഹരജിക്കാരുടെ ആരോപണം.
എന്നാൽ, കോവിഡ് രോഗികളും ഇവരുടെ സമ്പർക്ക പട്ടികയിലുള്ളവരും ക്വാറൻറീനിലുമുള്ളവരുമായി ബന്ധപ്പെട്ട് പ്രത്യേക മാനദണ്ഡമുണ്ടെന്നും ഇതിൽ ഹോമിയോയും മറ്റും ഉൾപ്പെട്ടിട്ടില്ലെന്നും സർക്കാർ അറിയിച്ചു.
ഹോമിേയാ വകുപ്പിെൻറ കർമപദ്ധതികൾ രോഗപ്രതിരോധ പദ്ധതിയിൽ ഉൾപ്പെടുത്തി അംഗീകരിച്ചിട്ടുണ്ട്. അതേസമയം, സർക്കാറോ സർക്കാർ ചുമതലപ്പെടുത്തിയ ഏജൻസികളോ നിർദേശിക്കാത്ത മരുന്നുകൾ കോവിഡ് രോഗികൾക്ക് നൽകരുതെന്നാണ് സർക്കാർ മാനദണ്ഡം.
ഇക്കാര്യങ്ങൾ കൂടി പരിഗണിച്ചാണ് നിർദേശങ്ങളോടെ ഹരജി തീർപ്പാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.