പാർട്ടി പിളർത്തി മന്ത്രിയാകാനില്ല: ഗണേഷ് കുമാർ
text_fieldsതിരുവനന്തപുരം: കേരള കോണ്‍ഗ്രസ്-ബി എൻ.സി.പിയുമായി ചേർന്ന് പ്രവർത്തിക്കുമെന്ന വാർത്തകൾ തള്ളി കെ.ബി.ഗണേഷ് കുമാർ. പാർട്ടി പിളർത്തി മന്ത്രിയാകാനില്ലെന്നും അങ്ങനെ മന്ത്രിയാകാൻ തനിക്കു താത്പര്യമില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു. എൻ.സി.പിയുമായി ചർച്ചകൾ നടത്തിയെന്ന റിപ്പോർട്ടുകൾ ഗണേഷ് കുമാർ നിഷേധിച്ചു. എന്നാൽ, എൽ.ഡി.എഫിനു താത്പര്യമുണ്ടെങ്കിൽ കേരള കോണ്‍ഗ്രസ് ബിയുടെ പ്രതിനിധിയായി മന്ത്രിസഭയിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളാ കോണ്‍ഗ്രസ് (ബി) എൻ.സി.പിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് വാർത്തകളോട് പ്രതികരിക്കുകയായിരുന്നു കെ.ബി. ഗണേഷ്കുമാർ എം.എൽ.എ. എൻ.സി.പിയുമായി ചേർന്ന് പ്രവർത്തിക്കുന്തിനെക്കുറിച്ച് ശരദ് പവാറുമായി കേരള കോൺഗ്രസ് ചർച്ച നടത്തുമെന്ന് വാർത്തകളുണ്ടായിരുന്നു. ജനുവരി നാലിന് കണ്ണൂരില്‍ ചേരുന്ന കേരളാ കോണ്‍ഗ്രസ് (ബി) നേതൃയോഗത്തിനു ശേഷം വിഷയത്തിൽ അന്തിമതീരുമാനം ഉണ്ടാകുമെന്നും സൂചനയുണ്ട്.
എ.കെ. ശശീന്ദ്രനും തോമസ് ചാണ്ടിയും രാജി വെച്ചതിനെ തുടർന്ന് നിലവില്‍ എൻ.സി.പിയുടെ മന്ത്രിസ്ഥാനം ഒഴിഞ്ഞ് കിടക്കുകയാണ്. ഈ പദമാണ് എൻ.സി.പിയുമായി ചേർന്ന് പ്രവർത്തിക്കുന്നതിലൂടെ കേരള കോൺഗ്രസ് ബി ലക്ഷ്യം വെക്കുന്നതെന്നാണ് സൂചന. കേരള കോൺഗ്രസ് പാര്‍ട്ടിയുടെ ഏക എം.എൽ.എയായ ഗണേഷ് കുമാറിനെ മന്ത്രിയാക്കാനുള്ള ശ്രമമാണ് നീക്കത്തിന് പിന്നിലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ഇത്തരം വാർത്തകളാണ് കെ.ബി. ഗണേഷ്കുമാർ നിഷേധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.