അരലക്ഷത്തോളംപേർക്ക് റേഷൻകാർഡ് വേണ്ട
text_fieldsതൃശൂർ: മലയാളിക്ക് ൈവകാരികബന്ധമുള്ള റേഷൻകാർഡിെൻറ ഗ്ലാമറിന് വൻ ഇടിവ്. വിതരണം തുടങ്ങി ആറുമാസം കഴിഞ്ഞിട്ടും അരലക്ഷത്തോളം പേർ ഇതുവരെ റേഷൻകാർഡ് വാങ്ങിയിട്ടില്ല. സ്റ്റാറ്റ്യൂട്ടറി സംവിധാനത്തിൽ നിന്നും ഭക്ഷ്യഭദ്രത നിയമത്തിലേക്ക് മാറിയ പൊതുവിതരണ സംവിധാനത്തിൽ അച്ചടിച്ച് വിതരണത്തിന് സജ്ജമായ 46,906 കാർഡുകളാണ് ഉടമകൾ വാങ്ങാതെ സംസ്ഥാനത്തെ വിവിധ താലൂക്ക് സപ്ലൈ ഒാഫിസുകളിൽ കെട്ടിക്കിടക്കുന്നത്. നിലവിൽ 80,180,30 റേഷൻകാർഡുകളാണ് ഭക്ഷ്യഭദ്രത നിയമത്തിലുള്ളത്. ഇതിൽ 79,50,579 കാർഡുകൾ വിതരണം ചെയ്തു. 20,545 കാർഡുകൾ സി-ഡിറ്റ് അച്ചടിച്ചു നൽകാനുമുണ്ട്.
കേരളത്തിെൻറ പൊതുവിതരണ സംവിധാനം ഭക്ഷ്യഭദ്രത നിയമത്തിലേക്ക് ചുവടുമാറിയേതാടെ ഗുണഭോക്താക്കൾ കുറഞ്ഞതും വിഹിതം കുറഞ്ഞതുമാണ് കാർഡ് വേണ്ടാതാവാൻ മുഖ്യകാരണം. കാർഡ് വാങ്ങാത്തവർ മാർച്ച് 31നുള്ളിൽ കൈപ്പറ്റണമെന്നും ശേഷം വരുന്നവർക്ക് മതിയായ വിശദീകരണം രേഖാമൂലം നൽകിയാൽ മാത്രമേ കാർഡ് ൈകമാറുകയുള്ളൂവെന്ന് പൊതുവിതരണ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ആറ് മാസത്തിൽ അധികമായി റേഷൻകാർഡ് വാങ്ങാത്തവർ ഇനി കാർഡ് വാങ്ങുമെന്ന് കരുതുന്നില്ല.
കാർഡ് വാങ്ങാത്തവർ തൃശൂർ ജില്ലയാണ് കൂടുതൽ -10,158 പേർ. എറണാകുളമാണ് തൊട്ടുപിന്നിൽ -8,368. വയനാട് ജില്ലയിലാണ് കാർഡുകൾ ഏറ്റവും കൂടുതൽ വാങ്ങിയത്. 546 കാർഡുകൾ മാത്രമാണ് ഇവിടെ വാങ്ങാതെയുള്ളത്. പത്തനംതിട്ടയിൽ 849 പേരും തിരുവനന്തപുരത്ത് 5,099 പേരുമാണ് കാർഡ് വാങ്ങാത്തവർ. പാലക്കാട് -4,680, കോഴിക്കോട് -3,335, ആലപ്പുഴ -2,769, മലപ്പുറം -2,497, കണ്ണൂർ -2,380, ഇടുക്കി -1,760, കൊല്ലം -1,725, കോട്ടയം -1,625, കാസർകോട് -1,115 എന്നിങ്ങനെയാണ് കാർഡുകൾ വാങ്ങാത്തവരുള്ളത്. സ്റ്റാറ്റ്യൂട്ടറി റേഷൻ സംവിധാനത്തിൽ 82 ലക്ഷം കാർഡുകൾ ഉണ്ടായിരുന്നത് 80 ലക്ഷത്തോളമായാണ് ചുരുങ്ങിയത്. റേഷൻകാർഡിന് അപേക്ഷിച്ച് ഫോേട്ടാ എടുക്കാത്തവർക്കും മറ്റു നടപടി ക്രമങ്ങൾ പൂർത്തീകരിക്കാത്തവർക്കും നിലവിൽ അവസരം നൽകിയിട്ടുണ്ടെങ്കിലും അപേക്ഷകൾ കുറവാണ് ലഭിക്കുന്നത്.
ഇതിനപ്പുറം സ്റ്റാറ്റ്യൂട്ടറി സംവിധാനത്തിൽ കേരളത്തിലെ മുഴുവൻ കുടുംബങ്ങൾക്കും റേഷൻ വിഹിതം ലഭിച്ചിരുന്നു.1967 മുതൽ 1996 വരെ ആളോഹരി വിഹിതവും 1996 മുതൽ കുടുംബത്തിനും വിഹിതവും ലഭിച്ചിരുന്നു. 16.5 മെട്രിക് ടൺ വിഹിതം ലഭിച്ചിരുന്നത് 14.25 മെട്രിക് ടൺ ആയി കേന്ദ്രം വെട്ടിക്കുറക്കുകയും ചെയ്തതോടെ ഗുണഭോക്താക്കൾക്ക് ആവശ്യമായ റേഷൻവസ്തുക്കൾ ലഭിക്കുന്നുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.