പോസ്റ്റൽ ബാലറ്റിലെ ഇരട്ടിപ്പ്: വോട്ടർമാരുടെ പേരും ക്രമനമ്പറും പരിശോധിക്കുന്നു
text_fieldsതെരഞ്ഞെടുപ്പ് കമീഷൻ റിേട്ടണിങ് ഒാഫിസർമാരിൽനിന്ന് വിശദാംശം തേടി
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റ് അനുവദിച്ച മുഴുവൻ ഉദ്യോഗസ്ഥരുടെയും വിശദാംശങ്ങൾ തെരഞ്ഞെടുപ്പ് കമീഷൻ തേടി. പോസ്റ്റൽ ബാലറ്റിൽ വ്യാപക ഇരട്ടിപ്പ് കണ്ടതിനെതുടർന്നാണ് തിരുത്തൽ നടപടി.
കലക്ടർമാരോടും റിേട്ടണിങ് ഒാഫിസർമാരോടുമാണ് കമീഷൻ പോസ്റ്റൽ ബാലറ്റ് നൽകിയതിെൻറ വിശദാംശങ്ങൾ ആവശ്യപ്പെട്ടത്. പോസ്റ്റൽ ബാലറ്റിന് അപേക്ഷിച്ചതിെൻറ അടിസ്ഥാനത്തിൽ അയച്ചുനൽകിയ ഉേദ്യാഗസ്ഥെൻറ പേര്, വോട്ടർപട്ടികയിൽ ഇവരുടെ ക്രമനമ്പർ തുടങ്ങിയ വിവരങ്ങൾ സഹിതമാണ് കമീഷൻ വിവരങ്ങൾ േതടിയത്. നേരത്തെ അച്ചടിച്ച ബാലറ്റുകളുടെയും വിതരണം ചെയ്തവയുടെ കണക്ക് തേടിയിരുന്നു. എന്നാൽ ഇരട്ടിപ്പ് തടയാൻ ഇത് മതിയാകില്ലെന്ന് കണ്ടാണ് തപാൽ വോട്ടർമാരായ ഉദ്യോഗസ്ഥരുടെ പേരുവിവരം ഉൾപ്പെടെ തേടുന്നത്. പോസ്റ്റൽ ബാലറ്റിന് അപേക്ഷിച്ച ഉദ്യോഗസ്ഥർക്ക് തെരഞ്ഞെടുപ്പ് തീയതിക്ക് മുമ്പ് ഫെസിലിറ്റേഷൻ സെൻററുകളിലെത്തി വോട്ട് ചെയ്യാൻ കമീഷൻ സൗകര്യമൊരുക്കിയിരുന്നു. ഇവിടെ ഹാജരാകാൻ കഴിയാത്തവർക്കാണ് തപാലിൽ ബാലറ്റ് അയച്ചുനൽകേണ്ടത്.
എന്നാൽ ഫെസിലിറ്റേഷൻ സെൻററുകളിലെത്തി വോട്ട് ചെയ്ത ഉദ്യോഗസ്ഥരിൽ പലർക്കും തപാലിലും ബാലറ്റ് എത്തിയതോടെയാണ് പോസ്റ്റൽ വോട്ടിലെ ഇരട്ടിപ്പ് പുറത്തുവരുന്നത്. ഇതുസംബന്ധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകുകയും പോസ്റ്റൽ ബാലറ്റിെൻറ അച്ചടി ഉൾപ്പെടെയുള്ള വിവരങ്ങൾ പുറത്തുവിടണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
പോസ്റ്റൽ ബാലറ്റിനായുള്ള അപേക്ഷകരുടെ എണ്ണത്തേക്കാൾ രണ്ട് ലക്ഷം അധികം ബാലറ്റുകൾ അച്ചടിച്ചെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.