പാത ഇരട്ടിപ്പിക്കൽ: 27 വരെ ട്രെയിൻ ഗതാഗത നിയന്ത്രണം
text_fieldsതിരുവനന്തപുരം: നാഗർകോവിൽ- കന്യാകുമാരി മേഖലയിൽ പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് ട്രയിൻ ഗതാഗതം നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു. 10 ട്രയിനുകൾ പൂർണമായും റദ്ദാക്കി. 11 ട്രെയിനുകൾ ഭാഗികയും റദ്ദാക്കിയിട്ടുണ്ട്. ഗുരുവായൂർ എക്സ്പ്രസുകൾ വഴിതിരിച്ചുവിടും. മാർച്ച് 20 മുതൽ 27 വരെയാണ് നിയന്ത്രണം.
പൂർണമായും റദ്ദാക്കിയവ:
06772 കൊല്ലം-കന്യാകുമാരി മെമു (മാർച്ച് 20,23,24,25,26,27)
06773 കന്യാകുമാരി-കൊല്ലം മെമു (മാർച്ച് 20, 21, 23, 24, 25, 26, 27)
06429 കൊച്ചുവേളി-നാഗർകോവിൽ എക്സ്പ്രസ് (മാർച്ച് 23, 24, 26, 27)
06430 നാഗർകോവിൽ -കൊച്ചുവേളി എക്സ്പ്രസ് (മാർച്ച് 23, 24, 25, 26, 27)
06425 കൊല്ലം-തിരുവനന്തപുരം എക്സ്പ്രസ് (മാർച്ച് 22, 23, 24, 25,26, 27)
06435 തിരുവനന്തപുരം-നാഗർകോവിൽ എക്സ്പ്രസ് (മാർച്ച് 22, 23,24,25,26,27)
06428 നാഗർകോവിൽ-കൊച്ചുവേളി എക്സ്പ്രസ് (മാർച്ച് 23,24, 25, 26, 27 )
06433 കൊച്ചുവേളി-നാഗർകോവിൽ എക്സ്പ്രസ് (മാർച്ച് 20, 21, 23, 24, 25, 26,27)
06770 കൊല്ലം-ആലപ്പുഴ എക്സ്പ്രസ് (മാർച്ച് 23,24, 25, 26, 27,)
06771 ആലപ്പുഴ-കൊല്ലം എക്സ്പ്രസ് (മാർച്ച് 23, 24, 25, 26, 27)
ഭാഗികമായി റദ്ദാക്കിയവ
പുണെ-കന്യാകുമാരി എക്സ്പ്രസ് (16381) മാർച്ച് 18, 19, 25 തീയതികളിൽ നാഗർകോവിലിലും മാർച്ച് 20, 21, 22, 23, 24 തീയതികളിൽ കൊച്ചുവേളിയിലും യാത്ര അവസാനിപ്പിക്കും.
മാർച്ച് 20, 21,22, 23, 24,25 തീയതികളിലെ ബംഗളൂരു-കന്യാകുമാരി ഐലൻഡ് (16526) കൊച്ചുവേളിയിൽ യാത്ര അവസാനിപ്പിക്കും.
മാർച്ച് 23, 24, 25, 26,27 തീയതികളിലെ പുനലൂർ -നാഗർകോവിൽ എക്സ്പ്രസ് (06639 ) പാറശ്ശാലയിൽ യാത്ര അവസാനിപ്പിക്കും.
മാർച്ച് 25 ലെ ഹൗറ-കന്യാകുമാരി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12665) നാഗർകോവിൽ വരെയെ ഉണ്ടാകൂ.
മാർച്ച് 20, 21,22 തീയതികളിലെ കന്യാകുമാരി-പുനലൂർ പാസഞ്ചർ (06640) നാഗർകോവിലിൽ നിന്നാകും യാത്ര ആരംഭിക്കുക.
മാർച്ച് 22 ലെ കന്യാകുമാരി-ശ്രീ വൈഷ്ണോദേവി കത്റ ഹിമസാഗർ എക്സ്പ്രസ് (16317) കന്യാകുമാരിക്ക് പകരം നാഗർകോവിലിൽനിന്നാണ് യാത്ര തുടങ്ങുക.
മാർച്ച് 23, 24, 25, 26, 27 തീയതികളിൽ കന്യാകുമാരി-പുണെ എക്സ്പ്രസ് (16382) കൊച്ചുവേളിയിൽനിന്നാകും യാത്ര തുടങ്ങുക.
മാർച്ച് 23, 24, 25, 26, 27 തീയതികളിലെ കന്യാകുമാരി-ബംഗളൂരു എക്സ്പ്രസ് (16525 ) കന്യാകുമാരിക്ക് പകരം കൊച്ചുവേളിയിൽനിന്ന് സർവിസ് ആരംഭിക്കും.
മാർച്ച് 23, 24, 25, 26, 27 തീയതികളിലെ കന്യാകുമാരി -പുനലൂർ പാസഞ്ചർ (06640) പാറശ്ശാലയിൽനിന്നാകും യാത്ര തുടങ്ങുക.
മാർച്ച് 23,24, 25, 26, 27, 28 ൽ നാഗർകോവിൽ-കോട്ടയം എക്സ്പ്രസ്, നാഗർകോവിലിന് പകരം കൊല്ലത്ത് നിന്നാകും സർവിസ് തുടങ്ങുക.
മാർച്ച് 22, 23, 24, 25, 26, 27 തീയതികളിലെ തിരുവനന്തപുരം-തിരുച്ചിറപ്പള്ളി സൂപ്പർ ഫാസ്റ്റ് തിരുനെൽവേലിയിൽനിന്ന് സർവിസ് ആരംഭിക്കും.
വഴിതിരിച്ചുവിടും
ചെന്നൈ എഗ്മോർ -ഗുരുവായൂർ എക്സ്പ്രസ് (16127) നാഗർകോവിൽ -തിരുവനന്തപുരം-ആലപ്പുഴ-എറണാകുളം റൂട്ടിന് പകരം മാർച്ച് 23, 24, 25, 26 തീയതികളിൽ ചെന്നൈയിൽനിന്ന് ദിണ്ഡിഗൽ -പൊള്ളാച്ചി-പാലക്കാട് വഴിയാകും ഗുരുവായൂരിലേക്കെത്തുക. ഗുരുവായൂർ-ചെന്നൈ എഗ്മോർ (16128) എറണാകുളം-ആലപ്പുഴ-തിരുവനന്തപുരം-നാഗർകോവിൽ റൂട്ടിനു പകരം ഗുരുവായൂരിൽനിന്ന് പാലക്കാട്, പൊള്ളാച്ചി-ദിണ്ഡിഗൽ വഴിയാകും ചെന്നൈയിലേക്ക് പോവുക.
വൈകും
മാർച്ച് 24 ന് ഉച്ചക്ക് 2.35 ന് നാഗർകോവിലിൽനിന്ന് പുറപ്പെടേണ്ട ഷാലിമാർ ഗുരുദേവ് എക്സ്പ്രസ് (12659) ഒന്നേകാൽ മണിക്കൂർ വൈകി വൈകീട്ട് നാലിനേ യാത്ര തുടങ്ങൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.