സ്ത്രീധനം ചോദിച്ചു; വിവാഹത്തിൽനിന്ന് പിന്മാറി പെൺകുട്ടി
text_fieldsതിരുവനന്തപുരം: വിവാഹനിശ്ചയത്തിനു ശേഷം വരന്റെ വീട്ടുകാർ കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടതോടെ വിവാഹത്തിൽ നിന്ന് വധു പിന്മാറി. തിരുവനന്തപുരം സ്വദേശികളായ വധുവിന്റെ വീട്ടുകാർ പരാതിയുമായി വനിത കമീഷനെ സമീപിക്കുകയും ചെയ്തു.
മാട്രിമോണിയല്‍ സൈറ്റിലൂടെ വന്ന ആലോചനയായിരുന്നു. വീട്ടുകാര്‍ സംസാരിച്ച് ഉറപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ വിദേശത്തുനിന്ന് പെൺകുട്ടി നാട്ടിൽ എത്തുകയായിരുന്നു. വിവാഹ നിശ്ചയ ചടങ്ങും കഴിഞ്ഞതോടെ വരന്റെ അടുത്ത ബന്ധുക്കള്‍ സ്ത്രീധനം ആവശ്യപ്പെട്ടു. തുടര്‍ന്നാണ് പെണ്‍കുട്ടിയും വീട്ടുകാരും വിവാഹത്തില്‍നിന്ന് പിന്മാറിയത്.
ജവഹർ ബാലഭവനിൽ നടന്ന വനിത കമീഷൻ അദാലത്തിൽ പരാതി പരിഗണിച്ചു. സ്ത്രീധന നിരോധന ഓഫീസറോട് അടിയന്തരമായി റിപ്പോർട്ട് ലഭ്യമാക്കാനും നിയമപരമായി നടപടി സ്വീകരിക്കാനും വനിത കമീഷൻ ചെയർപേഴ്സൺ അഡ്വ. പി. സതീദേവി ആവശ്യപ്പെട്ടു.
വിവാഹത്തിന് മുമ്പുതന്നെ സ്ത്രീധനത്തെ എതിര്‍ക്കാനും അതേക്കുറിച്ച് പരാതി നല്‍കാനും പെണ്‍കുട്ടികള്‍ തയാറാവുന്നത് മാറ്റത്തിന്റെ സൂചനയാണെന്ന് വനിത കമീഷന് ചെയര്‍പേഴ്സണ്‍ അഡ്വ. പി. സതീദേവി അഭിപ്രായപ്പെട്ടു. അദാലത്തിന്റെ ആദ്യദിവസമായ തിങ്കളാഴ്ച 250 കേസുകൾ പരിഗണിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.