സ്ത്രീധന നിയമ ഭേദഗതി: സർക്കാർ പരിഗണനയിൽ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് വിവാഹ ധൂർത്തും ആർഭാടങ്ങളും തയുന്നതിന് സ്ത്രീധനവുമായി ബന്ധപ്പെട്ട നിയമങ്ങൾ ഭേദഗതി ചെയ്യുന്നത് സംബന്ധിച്ച് വനിത കമീഷൻ ശിപാർശകൾ സർക്കാർ പരിഗണനയിലാണെന്ന് മന്ത്രി വീണ ജോർജ് സഭയെ അറിയിച്ചു. വനിതശിശുവികസനവകുപ്പ് ആവിഷ്കരിച്ച കനൽകർമപദ്ധതിപ്രകാരം ലിംഗപദവി സമത്വം കൊണ്ടുവരാൻ യുവാക്കൾക്കിടയിൽ ബോധവത്കരണ പരിപാടികൾ ഉൾപ്പെടെ നടത്തുമെന്നും മന്ത്രി പറഞ്ഞു.
സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമമില്ല
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം നേരിടുന്ന സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി നിയമസഭയെ അറിയിച്ചു. 2021-22 വർഷത്തെ ടെൻഡർ നടപടികളിൽ തടസ്സം നേരിട്ടതിനെ തുടർന്ന് വിതരണക്കാരെ ലഭിക്കാത്ത ഇനങ്ങൾ കാരുണ്യ ഫാർമസി മുഖേന സംഭരിച്ച് വിതരണം നടത്തിയിട്ടുണ്ട്. അതോടൊപ്പം കെ.എം.എസ്.സി.എൽ വിതരണം ചെയ്യാത്തതും സ്റ്റോക്ക് ലഭ്യതക്കുറവ് മൂലം ലഭ്യമാകാതെ വന്നതുമായ മരുന്നുകൾ ലോക്കൽ പർച്ചേസ് ഉൾപ്പെടെ വിവിധ പദ്ധതികളിലൂടെ ലഭ്യമാക്കുന്നതിനും നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അടുത്തമാസത്തോടെ മരുന്നുകൾ ലഭ്യമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.