‘മണിപ്പൂരിൽ പീഡിപ്പിക്കപ്പെടുമ്പോൾ നമ്മുടെ നാവടങ്ങി പോയെങ്കിൽ അത് കോംപ്രമൈസ് ആണ്’; രൂക്ഷ വിമർശനവുമായി ഡോ. എബ്രഹാം മാർ പൗലോസ്
text_fieldsഅടൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്രിസ്മസ് വിരുന്നിൽ പങ്കെടുത്ത ക്രൈസ്തവ സഭ പ്രതിനിധികളെ രൂക്ഷമായി വിമർശിച്ച് മാർത്തോമ സഭ അടൂർ ഭദ്രാസനാധിപൻ ഡോ. എബ്രഹാം മാർ പൗലോസ്. മണിപ്പൂർ പോലുള്ളത് നിരന്തരമായി നടക്കുമ്പോൾ പറയേണ്ട കാര്യങ്ങൾ പറയേണ്ട വിധത്തിൽ ധൈര്യത്തോടെ ബന്ധപ്പെട്ടവരോട് പറയാൻ കഴിയണമെന്ന് എബ്രഹാം മാർ പൗലോസ് വ്യക്തമാക്കി.
ക്രിസ്മസ് വിരുന്ന് മനോഹരമായിരുന്നു. എന്നാൽ, ഞങ്ങൾ ഹൃദയം നുറുങ്ങുന്ന വേദനയിലായിരുന്നുവെന്നും അത് ഉത്തരവാദപ്പെട്ടവർക്ക് പ്രസംഗമധ്യേ പറയാമായിരുന്നുവെന്നും ഭദ്രാസനാധിപൻ ചൂണ്ടിക്കാട്ടി.
മണിപ്പൂരിലെ ജനങ്ങൾ പീഡിപ്പിക്കപ്പെടുമ്പോൾ നമ്മുടെ നാവടങ്ങി പോയെങ്കിൽ നിശ്ചയമായും നമ്മൾ കോംപ്രമൈസ് ചെയ്യുകയാണ്. അതിൽ നിന്നും സഭ വിട്ടുനിൽക്കണം. ഭാരതത്തിന്‍റെ തിരുത്തൽ ശക്തിയായി ക്രൈസ്തവ സമൂഹം മാറണമെന്നും എബ്രഹാം മാർ പൗലോസ് ആവശ്യപ്പെട്ടു.
തിരുത്തൽ ശക്തിയാവേണ്ട ക്രൈസ്തവർ ഒത്തുതീർപ്പിന് തയാറാകരുതെന്നും ക്രൈസ്തവ വംശഹത്യക്കെതിരെ വിരൽ ചൂണ്ടാൻ ബന്ധപ്പെട്ടവർ തയാറാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.