'മാധ്യമം' ചീഫ് സബ് എഡിറ്റർ ആർ.കെ. ബിജുരാജിന് ഡോ. അംബേദ്കർ പുരസ്‌കാരം
text_fieldsതിരുവനന്തപുരം: സംസ്ഥാന സർക്കാറിെൻറ ഇക്കൊല്ലത്തെ ഡോ. അംബേദ്കർ മാധ്യമ അവാർഡ് 'മാധ്യമം' ചീഫ് സബ് എഡിറ്റർ ആർ.കെ. ബിജുരാജിന്. മാധ്യമം ആഴ്ചപ്പതിപ്പിെൻറ 2020 ജൂൺ 22, 28 ലക്കങ്ങളിലായി പ്രസിദ്ധീകരിച്ച 'ദലിത് കോളനികൾ-നൂറു വർഷത്തിെൻറ ചരിത്രവും വർത്തമാനവും' ലേഖനത്തിനാണ് പുരസ്‌കാരം. 30,000 രൂപയും ഫലകവുമാണ് അവാർഡ്.
കേരളത്തിലെ ദലിത് കോളനികളുടെ ആവിർഭാവവും വികാസവും തൽസ്ഥിതിയും അപഗ്രഥനം ചെയ്യുന്ന ലേഖനം ചരിത്രപഠനം കൊണ്ടും സമഗ്രതകൊണ്ടും അനന്യമാെണന്ന് പുരസ്കാര സമിതി വിലയിരുത്തി. ബി.ആർ. അംബേദ്കറുടെ സ്മരണക്കായി പട്ടികജാതി-വർഗ ക്ഷേമവകുപ്പാണ് പുരസ്‌കാരം ഏർപ്പെടുത്തിയത്.
സമകാലിക മലയാളം വാരികയിൽ പ്രസിദ്ധീകരിച്ച രേഖാചന്ദ്രയുടെ 'അയിത്തം പേറുന്ന ഒരു ജാതിസ്‌കൂൾ', ദേശാഭിമാനി സീനിയർ ന്യൂസ് എഡിറ്റർ സതീഷ് ഗോപിയുടെ 'ജീവിതം മെടയുന്നവർ' എന്നിവ സ്‌പെഷൽ ജൂറി അവാർഡ് നേടി.
മാതൃഭൂമി ചാനൽ സംപ്രേഷണം ചെയ്ത ജി. പ്രസാദ്കുമാറിെൻറ (സീനിയർ ചീഫ് റിപ്പോർട്ടർ, മാതൃഭൂമി ന്യൂസ്, പാലക്കാട്) 'അട്ടപ്പാടിയിലെ ശിശുരോദന'ത്തിനാണ് ദൃശ്യമാധ്യമ പുരസ്‌കാരം. ജീവൻ ടി.വി സംപ്രേഷണം ചെയ്ത സിജോ വർഗീസിെൻറ 'മുളങ്കാടിന് മുകളിലെ ആദിവാസിജീവിതം', ന്യൂസ് 18 കേരള സംപ്രേഷണം ചെയ്ത എസ്. വിനേഷ്കുമാറിെൻറ 'മലമടക്കിലെ പണിയജീവിതങ്ങൾ' എന്നിവ സ്‌പെഷൽ ജൂറി അവാർഡിന് അർഹമായി.
ശ്രവ്യമാധ്യമ വിഭാഗത്തിൽ കെ. അമൃതയുടെ('മാറ്റൊലി 90.4 എഫ്.എം' റേഡിയോ) കുരങ്ങുപനി, പക്ഷിപ്പനി എന്നിവയെക്കുറിച്ച് ഗോത്ര ഭാഷയിൽ തയാറാക്കിയ റിപ്പോർട്ടിനാണ് പുരസ്‌കാരം. 15,000 രൂപയും ഫലകവുമാണ് അവാർഡ്. പി.ആർ.ഡി ഡയറക്ടർ എസ്. ഹരികിഷോർ ചെയർമാനും ടി. ചാമിയാർ, ഋഷി കെ. മനോജ്, ജേക്കബ് ജോർജ്, എം. സരിത വർമ എന്നിവർ അംഗങ്ങളുമായ ജൂറിയാണ് പുരസ്‌കാരം നിർണയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.