പിണറായിയെ പ്രകീർത്തിച്ച് ഡോ. ആസാദ്
text_fieldsകോഴിക്കോട്: കോവിഡ് വ്യാപനം തടയാനായി മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിൽ സർക്കാർ കൈക്കൊള്ളുന്ന നടപട ികളെയും സമൂഹത്തിലെ വിവിധ തുറകളിലുള്ളവർക്ക് നൽകുന്ന പരിഗണനയെയും പ്രശംസിച്ച് എഴുത്തുകാരനും ചിന്തകനുമായ ഡോ. ആസ ാദിന്‍റെ ഫേസ്ബുക്ക് കുറിപ്പ്. മഹാരോഗം പടരുന്നുവെന്ന് ഭയപ്പെടുത്തുകയല്ല എല്ലാം നമുക്കു നിയന്ത്രിക്കാനാവും എന്ന ആത്മവിശ്വാസം പകരുകയാണ് ഓരോ പത്രസമ്മേളനത്തിലും മുഖ്യമന്ത്രി ചെയ്യുന്നതെന്ന് ആസാദ് ചൂണ്ടിക്കാട്ടുന്നു.
ഈ യുദ്ധത്തില്‍ കേരളത്തെ നയിക്കേണ്ടത് നമ്മുടെ ജനാധിപത്യ സര്‍ക്കാര്‍ സംവിധാനമാണ്. നായകന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍തന്നെ. അദ്ദേഹം അത് പ്രശംസാര്‍ഹമായ രീതിയില്‍ നിര്‍വ്വഹിക്കുന്നു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു കീഴില്‍ കമ്യൂണിറ്റി കിച്ചന്‍ തുടങ്ങാനുള്ള സര്‍ക്കാറിന്‍റെ തീരുമാനം അശരണരായ അനേകര്‍ക്ക് ആശ്വാസം പകരും. സമൂഹത്തിലെ അടിത്തട്ടു മനുഷ്യരെ സംബന്ധിച്ചുള്ള ഈ ജാഗ്രത അഭിവാദ്യം ചെയ്യപ്പെടണമെന്നും കുറിപ്പിൽ പറയുന്നു.
ഡോ. ആസാദിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.