മരിച്ചു വീഴും, അത്രയേ ഉള്ളൂ; കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാത്തതിനെതിരെ പൊട്ടിത്തെറിച്ച് ഡോ. അഷീൽ
text_fieldsകോവിഡ് ഇത്രമേൽ വ്യാപകമായിട്ടും നിയന്ത്രണങ്ങളിൽ ആളുകൾ അയവ് ആവശ്യപ്പെടുന്നതിനെതിരെ പൊട്ടിത്തെറിച്ച് സാമൂഹിക സുരക്ഷ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. മുഹമ്മദ് അഷീൽ. നിയന്ത്രണങ്ങൾ സ്വയം പാലിക്കാെത, ആരെയാണ് നമ്മൾ കാത്തിരിക്കുന്നതെന്നും ഫേസ്ബുക്ക് ലൈവിൽ അദ്ദേഹം ചോദിച്ചു.
നിയന്ത്രണങ്ങൾ ഒഴിവാക്കാൻ ഒഴികഴിവ് തേടി ഇനിയും ന്യായങ്ങൾ പറഞ്ഞുകൊണ്ടിരുന്നാൽ ആളുകൾ മരിച്ചു വീഴുമെന്നും അദ്ദേഹം പറഞ്ഞു. മരണങ്ങൾ പരമാവധി കുറക്കാനാണ് ആരോഗ്യ പ്രവർത്തകർ അടക്കമുള്ളവർ ഒരു വർഷത്തിലധികമായി കഷ്ടപ്പെടുന്നതെന്നും ആളുകൾക്ക് ബോധം വരാൻ ഇതിലധികം എന്താണ് പറയേണ്ടതെന്നും അദ്ദേഹം ചോദിച്ചു.
കല്യാണത്തിൽ 50 ൽ അധികം ആളുകൾ പെങ്കടുത്താൽ കുഴപ്പമുണ്ടോ എന്നാണ് ചിലർ വിളിച്ചു ചോദിക്കുന്നത്. കല്യാണങ്ങൾ ഒഴിവാക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. 50 ൽ അധികം ആളുകൾ പെങ്കടുത്താൽ നിയമ നടപടി ഉണ്ടാകുമെന്നാണ്. അല്ലാതെ 50 എന്ന സംഖ്യക്ക് പ്രത്യേകത എന്താണെന്നും പരമാവധി പരിപാടികൾ തീർത്തും ഒഴിവാക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഒന്നര വർഷമായി ആരോഗ്യപ്രവർത്തകർ പത്തും പതിനാറും മണിക്കൂർ മരിച്ച് പണിയെടുക്കുമ്പോഴും, ആളെ കൂട്ടിയുള്ള പരിപാടികൾ നടത്താമോ എന്ന തരത്തിലുള്ള ചോദ്യങ്ങളുമായാണ് പലരും സമീപിക്കുന്നത്. ആരെ തോൽപ്പിക്കാനാണ് കണ്ണുവെട്ടിച്ചുള്ള ഒത്തുകൂടലുകൾ നടത്തുന്നതെന്നും അഷീൽ ചോദിച്ചു. കോവിഡ‍് കേസുകൾ ദിനംപ്രതി ഇരട്ടിക്കുന്ന കാഴ്ച്ചയാണുള്ളത്. ഇപ്പോഴും കാര്യത്തിെൻറ ഗൗരവം മനസ്സിലാകാത്തവരുണ്ടങ്കിൽ ടി.വിയോ മൊബൈലോ എടുത്ത് ചുറ്റുമുള്ളത് മനസ്സിലാക്കാൻ ശ്രമിക്കട്ടെ.
ആളുകൾ ഓക്സിജന് വേണ്ടി നെട്ടോട്ടമോടുന്നു. കൂട്ട ശവ സംസ്ക്കാരങ്ങൾ നടക്കുന്നു. തെരുവില്‍ മരിച്ച് വീഴുന്നു. നമുക്കും ഇവിടെയുള്ള സൗകര്യങ്ങളൊന്നും മതിയാകാതെ പ്രശ്നം ഗുരുതരമാകാൻ അധികം താമസം വേണ്ടിവരില്ല. കണക്കു പ്രകാരം, ഉത്തരേന്ത്യയിലേതിനേക്കാൾ, പ്രമേഹ രോഗികളുള്ള , ഹൃദ്രോഗികളുള്ള, ജനസാന്ദ്രത കൂടിയ, വയോജനങ്ങൾ കൂടുതലുള്ള ഇടമാണ് കേരളം. ഏറ്റവും കൂടുതല്‍ പേര്‍ മരിക്കാന്‍ അനുയോജ്യമായ സാഹചര്യാണ് ഇവിടെയുള്ളത്.
മരണ നിരക്ക് കുറക്കുക എന്ന ലക്ഷ്യം വെച്ചാണ് ആരോഗ്യപ്രവർത്തകർ പകലും രാത്രിയുമില്ലാതെ പണിയെടുക്കുന്നത്. ഈ ഘട്ടത്തിൽ, ആദ്യമേ തീരുമാനിച്ച ചടങ്ങുകൾ ഒഴിവാക്കുക എന്നുള്ളതാണ് ശരിയായ തീരുമാനം. അതിനിടെ, അൻപതിൽ കൂടുതൽ ആളുകൾ ഒത്തുചേർന്നാൽ പ്രശ്നമുണ്ടോ എന്നുള്ള ചോദ്യങ്ങളുമായി വരുമ്പോൾ ഭ്രാന്ത് പിടിക്കുന്ന അവസ്ഥയാണെന്നും ഡോ അഷീൽ പറഞ്ഞു.
ലോക്ക് ഡൗൺ വന്നാലെ നിയമം പാലിക്കൂ, പൊലീസ് ഇറങ്ങിയാലെ നിയമം പാലിക്കൂ എന്നാണ് ചിലരുടെ തീരുമാനം. സ്വയം സൂക്ഷിച്ച് മരിക്കാതിരിക്കാനും, രോഗം പടർത്തി മറ്റുള്ളവരെ കൊലക്ക് കൊടുക്കാതിരിക്കാനുമാണ് ഓരോരുത്തരും ശ്രമിക്കേണ്ടതെന്നും മുഹമ്മദ് അഷീൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.