ഡോ.ഡി.ബാബുപോൾ അന്തരിച്ചു
text_fieldsതിരുവനന്തപുരം: മുൻ അഡീഷനൽ ചീഫ് സെക്രട്ടറിയും പ്രമുഖ എഴുത്തുകാരനും പ്രഭാഷകനും ക്രൈസ്തവ വേദശാസ്ത്ര പണ്ഡിതനുമായ ഡോ.ഡി. ബാബുേപാൾ (78) അന്തരിച്ചു. കരൾ, വൃക്ക രോഗബാധയെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാത്രി 12.10 ഓടെയിരുന്നു അന്ത്യം. രോഗം മൂർഛിച്ചതിനെ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്ഥിതി വീണ്ടും വഷളായതോടെ രണ്ട് ദിവസം മുൻപ് വെൻറിലേറ്ററിലേക്ക് മാറ്റി.
കേരളത്തിെൻറ വികസന-സാംസ്കാരിക മേഖലകളിൽ വലിയ ചലനങ്ങളുണ്ടാക്കിയ നിരവധി പദ്ധതികളുടെയും സംരംഭങ്ങളുടെയും അമരക്കാരനായിരുന്നു. ഇടുക്കി ജലവൈദ്യുതി പദ്ധതിയുടെ കോർഡിറ്റേറായിരുന്നു. ഇടുക്കി ജില്ല രൂപവത്കരണത്തിന് ഉദ്യോഗതലത്തിൽ ചുക്കാൻ പിടിച്ചു. ജില്ല നിലവിൽവന്ന 1972 ജനുവരി മുതൽ 1975 ആഗസ്റ്റ് വരെ ഇടുക്കി കളക്ടറായിരുന്നു. ധനകാര്യം, വിദ്യാഭ്യാസം, ടൂറിസം, ഫിഷറീസ്, ഗതാഗതം റവന്യൂ തുടങ്ങിയ ഒേട്ടറെ വകുപ്പുകളുടെ സെക്രട്ടറിയായിരുന്നു. കേരള സർവകാല ശാല വൈസ്ചെയർമാൻ, ഗതാഗത സെക്രട്ടറി, ഗതാഗത കമ്മീഷ്ണർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഏറ്റവുമൊടുവിൽ നവകേരള മിഷനുകളുടെ ഉപദേശകനും കിഫ്ബി ഭരണസമിതി അംഗവുമായിരുന്നു. സർവീസിൽ നിന്ന് വിരമിച്ച ശേഷം തദ്ദേശസ്ഥാപനങ്ങളുടെ ഒാംബുഡ്സ്മാനുമായി.
സിവിൽ എഞ്ചിനിയറിങ് ബിരുദം പൂർത്തിയാക്കി ജോലിയിൽ പ്രവേശിച്ച ശേഷം സിവിൽ സർവീസിലേക്ക് തിരിഞ്ഞ ബാബുപോൾ 25 ാം വയസിൽ കൊല്ലം സബ്കളക്ടറായാണ് ഒൗദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നാലെ പാലക്കാട് കളക്ടറുമായി. സിവിൽ സർവീസ് എന്ന് കേൾക്കുേമ്പാഴേ മലയാളികളുടെ മനസ്സിലെത്തുന്ന പേരുകാരനായ ബാബുപോൾ ആത്മീയവും ഭൗതികവും രാഷ്ട്രീയവും വൈജ്ഞാനികവുമായ എന്തിനെക്കുറിച്ചും ആഴത്തിൽ സംസാരിക്കാൻ കഴിയും വിധം അറിവും പ്രാവീണ്യവുമുള്ളയാളായിരുന്നു. ബൈബിൾ വിജ്ഞാനകോശം വേദശബ്ദരത്നാകരമടക്കം 35 ഒാളം ഗ്രന്ഥങ്ങൾ എഴുതിയെന്നത് ഇൗ വൈജ്ഞാനിക സമ്പത്തിന് അടിവരയിടുന്നു.
സുറിയാനി സഭയിലെ വൈദികനും സ്വകാര്യ സ്കൂൾ പ്രധമാധ്യാപകനുമായ പൗേലാസ് കോർ എപ്പിസ്കോപ്പയുെടയും മിഡിൽ സ്കൂൾ അധ്യാപിക മേരി േപാളിെൻറയും മകനായി 1941ൽ എറണാകുളം ജില്ലയിലെ കുറുപ്പംപടിയിലാണ് ബാബുപോൾ ജനിച്ചത്. ജന്മനാട്ടിൽ തന്നെയായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. എസ്.എസ്.എൽ.സി മൂന്നാം റാേങ്കാടെ പാസായി. ഹൈസ്കൂളിൽ തിരുവിതാംകൂർ മഹാരാജാവിെൻറയും സർവകലാശാലയിൽ കേന്ദ്രസർക്കാരിെൻറലയും സ്കോളർഷിപ്പോടെയായിരുന്നു പഠനം. ആലുവ കോളജിലായിരുന്നു പ്രീ യൂണിവേഴ്റ്റി കോഴ്സ്. തുടർന്ന് എഞ്ചിനിയറിങ്ങിൽ ബിരുദം.
പഠനം കഴിച്ച് രണ്ടാഴ്ചക്കം ജൂനിയർ എഞ്ചിനിയറായി സർവീസിൽ പ്രവേശിച്ചു. ഇതിനിടെയാണ് സിവിൽ സർവീസിലേക്ക് തിരിയുന്നതും 1964 ൽ കൊല്ലം സബകളക്ടറായി േജാലിയിൽ പ്രവേശിക്കുന്നതും. പിന്നീട് പ്രതിരോധ ശാസ്ത്രത്തിലും വേദശാസ്ത്രത്തിലും ബിരുദാനന്ത ബിരുദങ്ങൾ സ്വന്തമാക്കി. മലയാളത്തിലും മാനേജ്മെൻറ് സ്റ്റഡീസിലും ഗവേഷണം. മാനേജ്മെൻറ് സ്റ്റഡീസിൽ പി.എച്ച്.ഡിയും കരസ്ഥമാക്കി. വേദശബ്ദരത്നാകരം എന്ന ബൈബിൾ വിജ്ഞാനകോശത്തിന് 2000ലെ വൈജ്ഞാനിക സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടി. ’മാധ്യമ’ത്തിൽ 592 ലക്കങ്ങളിലായി ‘മധ്യരേഖ’എന്ന പേരിൽ പ്രതിവാര പംക്തി എഴുതിയിരുന്നു. കേന്ദ്രഗവൺമെൻറ് സെക്രട്ടറിയായിരുന്ന കുര്യാക്കോസ് റോയ് പോൾ ഏക സഹോദരനാണ്. പരേതയായ നിർമല േപാൾ ആണ് ഭാര്യ. മറിയം േജാസഫ് (എറണാകുളം), ചെറിയാൻ സി.പോൾ (ബാംഗളൂർ) എന്നിവർ മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.