നിർണായക ഇടപെടലുകൾ, ധന്യമായ ജീവിതരേഖ
text_fieldsതിരുവനന്തപുരം: ‘കുഞ്ഞുങ്ങളുടെ ശൈശവ കാലത്തെ സൗന്ദര്യം കൺനിറയെ കാണാനുള്ള അവസരം നഷ്ടപ്പെട്ടു, പക്ഷേ ചുമതലകൾ ഭ ംഗിയായി പൂർത്തിയാക്കാനായത് ഹൃദയത്തിൽ പച്ചത്തണലായി നിറഞ്ഞുനിൽകുന്നു’... ഒൗദ്യോഗിക ജീവിതത്തിലെ തിരക്കുകളിൽ മുഴുകുന്നതിനിടെ ജീവിതത്തിലെ ചില സുന്ദര മുഹൂർത്തങ്ങൾ നഷ്ടപ്പെട്ടതിലെ സങ്കടത്തിലും ബാബുപോൾ ആശ്വസിച്ചിരുന്നത് നിർവഹിച്ച ചുമതലകളിലെ മികവിലാണ്. സംസ്ഥാനത്തിെൻറ വികസന-സാംസ്കാരിക മേഖലകളിൽ നിർണായകമായ പദ്ധതികൾക്ക് ചുക്കാൻപിടിക്കാൻ കഴിഞ്ഞത് അദ്ദേഹത്തിൽ സിവിൽ സർവിസ് ജീവിതത്തെ സാർഥകമാക്കി.
ഇടുക്കി ൈവദ്യുതി പദ്ധതിയുടെ പ്രോജക്ട് കോഒാഡിനേറ്ററായി നിയോഗിച്ചത് സി. അച്യുതമേനോനാണ്. പാലക്കാട് കലക്ടർ ആയിരിക്കെയായിരുന്നു ഇൗ നിയമനം. ഇതിനിടെയാണ് ഇടുക്കി ജില്ലയുടെ രൂപവത്കരണത്തിലേക്ക് നയിച്ച സംഭവവികാസങ്ങൾ.
അന്ന് ബാബുപോളിന് 29 വയസ്സായിരുന്നു. മലയോര ജില്ല രൂപവത്കരിക്കണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസിെൻറ സമുന്നത നേതാവായിരുന്ന കെ.എം. ജോർജ് സമരമാരംഭിച്ചു. ഇടക്കിടെ ഇത്തരം പ്രക്ഷോഭമുണ്ടാകാറുണ്ടെങ്കിലും അത്തവണ അച്യുതമേനോൻ വിഷയം കാര്യത്തിലെടുത്തു. അങ്ങനെ രണ്ടാഴ്ചകൊണ്ട് ജില്ല രൂപവത്കരണ തീരുമാനം. പഴയ ഫയലൊക്കെ പൊടിതട്ടിയെടുത്തു. പിന്നാലെ പ്രഖ്യാപനവും. ചെലവ് ചുരുക്കലിെൻറ ഭാഗമായി സ്പെഷൽ കലക്ടറായിരുന്ന ബാബുപോളിനെ ജില്ല കലക്ടറായി നിയമിച്ചു.
അന്ന് മകൾക്ക് രണ്ട് വയസ്സാണ്. കുടുംബം കോട്ടയത്താണ്. ജോലി സംബന്ധമായ ആവശ്യങ്ങൾക്കായി ബാബുപോൾ മിക്കവാറും ഇടുക്കിയിലാവും. കുഞ്ഞുമായി െചലവഴിക്കാനൊന്നും സമയം കിട്ടില്ല. ഇതിനെക്കുറിച്ചാണ് ‘കുരുന്നുശൈശവത്തിെൻറ ചാരുതയാർന്ന സൗന്ദര്യം തനിക്ക് നഷ്ടപ്പെട്ടതെന്ന്’ ബാബുപോൾ പരാമർശിച്ചത്. 1972 മുതൽ 1975 വരെ ഇടുക്കി കലക്ടറുമായിരുന്നു. അച്യുതമേനോെൻറയും എം.എൻ. ഗോവിന്ദൻ നായരുടെയും നിശ്ചയദാർഢ്യവും ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതൃത്വവും തമ്മിലെ അർഥപൂർണമായ സഹകരണത്തിെൻറയും ബാക്കിപത്രമാണ് ഇടുക്കി ജില്ല.
വർഷങ്ങൾക്കു ശേഷമാണ് യാഥാർഥ്യമായതെങ്കിലും വല്ലാർപാടം കെണ്ടയ്നർ ടെർമിനൽ എന്ന ആശയം മുന്നോട്ടുവെച്ചതും ബാബുപോളാണ്. ധനകാര്യം, വിദ്യാഭ്യാസം, ടൂറിസം, ഫിഷറീസ് തുടങ്ങി ഒേട്ടറെ വകുപ്പുകളുടെ സെക്രട്ടറിയായിരുന്നു. എഴുത്തച്ഛൻ പുരസ്കാരം, ജെ.സി. ഡാനിയേൽ അവാർഡ്, സ്വാതി പുരസ്കാരം എന്നിവ ഏർപ്പെടുത്തിയതും ചലച്ചിത്ര അക്കാദമി, നാടൻ കലാഅക്കാദമി, ആറന്മുള വാസ്തുവിദ്യാ കേന്ദ്രം, തിരുവന്തപുരത്തെ വൈലോപ്പിള്ളി സംസ്കൃതി ഭവൻ, കലാമണ്ഡലം, ആർട്സ് സ്കൂൾ തുടങ്ങിയവയൊക്കെ സ്ഥാപിക്കുന്നതിന് മുൻകൈയെടുത്തതും ഇദ്ദേഹമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.