എം.ജി വൈസ് ചാൻസലർ പദവിയിൽനിന്ന് ഡോ. ബാബു സെബാസ്റ്റ്യൻ പടിയിറങ്ങുന്നു
text_fieldsകോട്ടയം: ബിരുദ പരീക്ഷഫലം റെക്കോഡ് വേഗത്തിൽ പ്രഖ്യാപിച്ചതുൾപ്പെടെയുള്ള നേട്ടങ്ങൾ സമ്മാനിച്ച് എം.ജി സർവകലാശാല വൈസ് ചാൻസലർ പദവിയിൽനിന്ന് ഡോ. ബാബു സെബാസ്റ്റ്യൻ വെള്ളിയാഴ്ച പടിയിറങ്ങുന്നു. 2014 സെപ്റ്റംബർ ഒന്നിനാണ് അദ്ദേഹം ചുമതലയേറ്റത്. സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷനൽ ടെക്നോളജീസ് ഡയറക്ടറായിരിക്കെയായിരുന്നു പുതിയ നിയോഗം. നിശ്ചിത യോഗ്യതയില്ലെന്ന ഹരജിയിൽ ആറുമാസം മുമ്പ് ഇദ്ദേഹത്തെ ഹൈേകാടതി അയോഗ്യനാക്കിയിരുന്നു. ഇതിനെതിരെ നല്കിയ ഹരജിയിൽ സുപ്രീംകോടതി തുടരാൻ അനുമതി നല്കിയെങ്കിലും അന്തിമവിധി ഉണ്ടായിട്ടില്ല.
കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ഡോ. ധർമരാജ് അടാട്ടിന് വി.സിയുടെ ചുമതല നൽകിയേക്കും. പുതിയ വൈസ് ചാൻസലറെ തെരഞ്ഞെടുക്കാനുള്ള െസർച്ച് കമ്മിറ്റി രൂപവത്കരിച്ച് സർക്കാർ ഉത്തരവിറക്കിയിരുന്നു.
കേരളത്തിലെ മികച്ച സർവകലാശാല പട്ടം, നാക് അക്രഡിറ്റേഷനിൽ എ േഗ്രഡ്, ശാസ്ത്ര ഗവേഷണത്തിൽ ഇന്ത്യയിൽ എട്ടാം സ്ഥാനം, കേന്ദ്ര മാനവശേഷി മന്ത്രാലയത്തിെൻറ സർവകലാശാല പ്രവർത്തനമികവിൽ രാജ്യത്ത് 34ാം സ്ഥാനം, കേന്ദ്രത്തിെൻറ 1000 കോടിയുടെ ധനസഹായ അർഹത. കേരള ഗവർണർ ഏർപ്പെടുത്തിയ അഞ്ചുകോടി രൂപയുടെ എക്സലൻസ് അവാർഡ് തുടങ്ങിയ നേട്ടങ്ങൾ ഡോ. ബാബു സെബാസ്റ്റ്യെൻറ കാലത്തുണ്ടായി. വൈസ് ചാൻസലറെ സർക്കാർ പുറത്താക്കുകയെന്ന അപൂർവസാഹചര്യങ്ങൾക്ക് പിന്നാലെയായിരുന്നു ബാബു സെബാസ്റ്റ്യൻ വി.സി പദവിയിലേക്ക് എത്തുന്നത്. കടുത്ത സാമ്പത്തികപ്രതിസന്ധിയും െവല്ലുവിളിയായി.
ഇതിനെയെല്ലാം മികച്ച പാടവത്തോടെ നേരിട്ടു. വിദ്യാർഥികളുടെ പരാതി പരിഹാരത്തിന് വി.സിയുടെ ഓഫിസിൽ പ്രത്യേക സംവിധാനം ഒരുക്കുകയും സമ്പൂർണ സിലബസ് പരിഷ്കരണം നടപ്പാക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.