പെൺകുട്ടിയോട് മോശം പെരുമാറ്റം: ഡോ. ഇ.ഡി. ജോസഫിനെ സി.ഡബ്ല്യു.സി ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കി
text_fieldsകണ്ണൂർ: ചൈൽഡ് വെൽഫെയർ കമ്മിറ്റി (സി.ഡബ്ല്യു.സി) കണ്ണൂർ ജില്ലാ ചെയർമാൻ ഡോ. ഇ.ഡി. ജോസഫിനെ ചുമതലയിൽ നീക്കി. ജോസഫിനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്ത സാഹചര്യത്തിലാണ് ശിശുക്ഷേമ സാമൂഹ്യനീതി വകുപ്പിൻെറ നടപടി. പരാതിക്കാരിയായ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയോട് അശ്ലീല ഭാഷയിൽ സംസാരിച്ചതിന് തലശ്ശേരി പൊലീസാണ് കേസെടുത്തത്. എന്നാൽ ആരോപണം അദ്ദേഹം നിഷേധിച്ചിരുന്നു.
കുടിയാന്മല പൊലീസ് പരിധിയിലെ പീഡനക്കേസിൽ ഇരയായ പെൺകുട്ടിക്കാണ് ചെയർമാനിൽനിന്നും മോശം അനുഭവം നേരിടേണ്ടിവന്നത്.
മട്ടന്നൂർ മജിസ്ട്രേറ്റ് മുൻപാകെ 164 വകുപ്പിൽ മൊഴി നൽകുന്നതിനിടയിലാണ് ചെയർമാനിൽ നിന്നും കൗൺസിലിങ്ങിനിടയിൽ അപമര്യാദയായ പെരുമാറ്റം ഉണ്ടായ വിവരം പെൺകുട്ടി പറഞ്ഞത്. സംഭവത്തെപ്പറ്റി പെൺകുട്ടി പരാതിപ്പെട്ടതിനെ തുടർന്ന് അന്വേഷിക്കാൻ കുടിയാന്മല പൊലീസിനോട് മട്ടന്നൂർ മജിസ്ട്രേറ്റ് ഉത്തരവിട്ടിരുന്നു. പെൺകുട്ടിയുടെ അടുത്തേക്ക് വനിതാപൊലീസിനെ പറഞ്ഞയക്കാനാണ് മജിസ്ട്രേറ്റ് ഉത്തരവിട്ടത്.
സർക്കാർ നിയന്ത്രിത കേന്ദ്രത്തിൽ കഴിയുന്ന പെൺകുട്ടിയിൽ നിന്നും കുടിയാന്മല പൊലീസ് മൊഴിയെടുത്തു. കൗൺസിലിങ് നടന്നത് തലശ്ശേരി പൊലീസ് പരിധിയിലെ എരഞ്ഞോളി ആഫ്റ്റർ കെയർ ഹോമിലായതിനാൽ കുടിയാന്മല പൊലീസ് കേസെടുത്ത ശേഷം എഫ്.ഐ.ആർ തലശ്ശേരി പൊലീസിന് കൈമാറുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.