ഡോ. ഫിറോഷിന്റെ അസ്വാഭാവിക മരണം: അന്വേഷണം ക്രൈം ബ്രാഞ്ചിന്
text_fieldsശാസ്താംകോട്ട: ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പനി ലക്ഷണങ്ങളുമായി ചികിത്സക്കായി പ്രവേശിപ്പിച്ച് അടുത്ത ദിവസം മരണപ്പെട്ട യുവഡോക്ടർ തേവലക്കര പാലയ്ക്കൽ വിളയിൽ വീട്ടിൽ ഡോ. ഫിറോഷിന്റെ മരണം സംബന്ധിച്ച അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. 2024 ഫെബ്രുവരി 19ന് രാവിലെയാണ് ഡോ.ഫിറോഷ് ശാസ്താംകോട്ട യിലെ ആശുപത്രിയിൽ മരണപ്പെട്ടത്.
സാരമായ ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ലാതെ കേവലം പനിയുടെ ലക്ഷണങ്ങളുമായി ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും മരണപ്പെടുകയും ചെയ്ത ഡോ. ഫിറോഷിൻ്റെ മരണം സംബന്ധിച്ച് ബന്ധുക്കൾ ശാസ്താംകോട്ട പോലീസിൽ പരാതി നൽകിയിരുന്നു. ആശുപത്രി അധികൃതരുടെ അനാസ്ഥയും ചികിത്സാപ്പിഴവുമാണ് യുവഡോക്ടറുടെ മരണത്തിന് കാരണമായതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ഇത്തരത്തിൽ നിരവധി സംഭവങ്ങൾ ഈ ആശുപത്രിയിൽ നിന്നും അടിയ്ക്കടി ഉണ്ടാകുന്നതായി നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. ഡോ.ഫിറോഷിന്റെ മരണം സംബന്ധിച്ച് സമഗ്രവും വിശദവുമായ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ മുഖ്യമന്ത്രിയ്ക്കും ആരോഗ്യമന്ത്രിയ്ക്കുമടക്കം പരാതി നൽകിയിരുന്നു. ക്രൈംബ്രാഞ്ച് കൊട്ടാരക്കര റൂറൽ എസ്.പി സാബു മാത്യുവിനാണ് അന്വഷണ ചുമതല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.