ഡോ. ജുനൈദ് ബുഷ്റി കുസാറ്റ് വി.സി
text_fieldsതിരുവനന്തപുരം: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) വൈസ് ചാൻസലറുടെ ചുമതല ഫിസിക്സ് വിഭാഗം പ്രഫസർ ഡോ.എം. ജുനൈദ് ബുഷ്റിക്ക് നൽകി ചാൻസലറായ ഗവർണർ ഉത്തരവിട്ടു. നിലവിൽ വി.സിയുടെ ചുമതല വഹിക്കുന്ന ഡോ.പി.ജി. ശങ്കരൻ വിരമിക്കുന്ന സാഹചര്യത്തിലാണ് നിയമനം.
2016 മുതൽ 2019 വരെ കുസാറ്റ് ഫിസിക്സ് വിഭാഗം മേധാവിയായിരുന്നു. കേരള സർവകലാശാലയിൽനിന്ന് ഫിസിക്സിൽ പിഎച്ച്.ഡി നേടിയ ജുനൈദ് കുസാറ്റിൽ അധ്യാപകനായി എത്തുംമുമ്പ് തായ്വാനിൽ കൊറിയ അഡ്വാൻസ്ഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി, ജപ്പാനിൽ ഡിപ്പാർട്ട്മെന്റ് ഓഫ് ഇലക്ട്രോണിക്സ് സ്ട്രക്ചർ, സ്പെയിനിലെ വലൻസിയ സർവകലാശാല എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചു. കുസാറ്റിൽ കോൺഗ്രസ് അനുകൂല അധ്യാപക സംഘടനയുടെ പ്രസിഡന്റ് കൂടിയാണ് ഡോ. ജുനൈദ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.