ഡോ. കെ.വാസുകി ലേബർ കമ്മീഷണറായി ചാർജ്ജെടുത്തു
text_fieldsതിരുവനന്തപുരം :ഡോ. കെ.വാസുകി പുതിയ ലേബർ കമ്മിഷണറായി ചുമതലയേറ്റു. ബ്രിട്ടീഷ് സർക്കാരിന്റെ ചീവനിംഗ് സ്‌കോളർഷിപ്പ് ലഭിച്ചതിനെ തുടർന്ന് യു.കെയിലെ റീഡിംഗ് യൂനിവേഴ്‌സിറ്റിയിൽ നിന്ന് സൈക്കോളജിയിൽ (സൈക്കോളജി ഓഫ് ബിഹേവിയറൽ ചേഞ്ച് ഫോർ ക്ലൈമറ്റ് ചേഞ്ച്) ബിരുദാനന്തര ബിരുദ പഠനം പൂർത്തിയാക്കി തിരിച്ചെത്തിയതിനെ തുടർന്നാണ് നിയമനം.
2008 ബാച്ച് മധ്യപ്രദേശ് കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥയായ വാസുകി 2013ലാണ് കേരള കേഡറിലേക്കെത്തുന്നത്. തുടർന്ന് പാലക്കാട് സബ് കലക്ടർ, അനർട്ട് ഡയറക്ടർ, നഗരകാര്യ ഡയറക്ടർ, ചീഫ് സെക്രട്ടറിയുടെ എക്‌സിക്യൂട്ടീവ് അസിസ്റ്റന്റ്, തിരുവനന്തപുരം കലക്ടർ, കൃഷിവകുപ്പ് ഡയറക്ടർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു.
തിരുവനന്തപുരം കലക്ടറായിരിക്കെ മഹാപ്രളയ കാലത്ത് യുവജനങ്ങളുടെ പ്രത്യേക ബ്രിഗേഡ് രൂപീകരിച്ച് നടത്തിയ ദുരിതാശ്വാസപ്രവർത്തനങ്ങളും ദുരിതബാധിത പ്രദേശങ്ങളിലേക്ക് ഭക്ഷണവും വസ്ത്രങ്ങളും മെഡിക്കൽ കിറ്റുകളും എത്തിക്കാൻ നടത്തിയ ശ്രമങ്ങളും ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ശുചിത്വമിഷനിലെ പ്രവർത്തനങ്ങൾക്ക് ഗ്രീൻ പ്രോട്ടോക്കോൾ അവാർഡ് ലഭിച്ചിട്ടുണ്ട്. ചെന്നൈ സ്വദേശിയായ വാസുകി
മദ്രാസ് മെഡിക്കൽ കോളജിൽ നിന്നാണ് എം.ബി.ബി.എസ് ബിരുദം നേടിയത്. മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സെപ്ഷ്യൽ ഡ്യൂട്ടി ഡോ.എസ് കാർത്തികേയനാണ് ഭർത്താവ്. സയൂരി, സമരൻ എന്നിവർ മക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.