Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതൽക്കാലം വരേണ്ടെന്ന്​...

തൽക്കാലം വരേണ്ടെന്ന്​ സർക്കാർ; ഡോ. കഫീൽ ഖാൻ യാത്ര റദ്ദാക്കി

text_fields
bookmark_border
തൽക്കാലം വരേണ്ടെന്ന്​ സർക്കാർ; ഡോ. കഫീൽ ഖാൻ യാത്ര റദ്ദാക്കി
cancel

ന്യൂഡൽഹി: നിപ വൈറസ്​ ബാധിതർക്ക്​ സൗജന്യ ​േസവനം നൽകാനായി കോ​ഴിക്കോ​േട്ടക്ക്​ പുറപ്പെടാനിരുന്ന ഗോരഖ്​പുർ ബി.ആർ.ഡി മെഡിക്കൽ കോളജ്​ മുൻ അസിസ്​റ്റൻറ്​ ​െലക്​ചറർ ഡോ. കഫീൽ ഖാൻ അവസാന നിമിഷം യാത്ര റദ്ദാക്കി. വ്യാഴാഴ്​ച രാത്രി 9.15ഒാടെയാണ്​ മുഖ്യമന്ത്രി പിണറായിയുടെ ഒാഫിസിൽനിന്ന്​ വരേണ്ടെന്ന്​ അറിയിച്ചതെന്ന്​ ഡോ. കഫീൽ ഖാൻ പറഞ്ഞു.

എയിംസിൽനിന്ന്​ വിദഗ്​ധ സംഘം എത്തുന്നതിനാൽ തന്നോട്​ വരേണ്ടെന്നാണ്​ അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, സൗജന്യ സേവനത്തിനല്ലേ താൻ വരുന്നതെന്ന ചോദ്യത്തിന്​ മുഖ്യമന്ത്രിയുടെ ഒാഫിസ്​ വ്യക്​തമായ മറുപടി നൽകിയില്ല.  ഇന്ന്​ ലഖ്​​നോവിൽനിന്ന്​ ബംഗളൂരു വഴി വിമാനയാത്ര ടിക്കറ്റ്​ ബുക്ക്​ ചെയ്​തശേഷമാണ്​ കഫീൽ ഖാന്​​ യാത്ര റദ്ദാക്കേണ്ടിവന്നത്​. 

കോഴിക്കോട്​ മെഡിക്കൽ കോളജിൽ സൗജന്യസേവനത്തിന്​ സന്നദ്ധനാണെന്ന്​ ഡോ. കഫീൽ ഖാൻ ഫേസ്​ബുക്കിലൂടെ അറിയിച്ചിരുന്നു. ഇതേത്തുടർന്ന്​ കഫീൽ ഖാനോട്​ കോഴിക്കോട്​ മെഡിക്കൽ കോളജ്​ ആശുപത്രി സൂപ്രണ്ടുമായി ബന്ധപ്പെടാൻ മുഖ്യമന്ത്രി പിണറായിയുടെ ഒാഫിസ്​ ആവശ്യപ്പെട്ടു. ​മെഡിക്കൽ കോളജ്​ സൂപ്രണ്ടുമായി കഫീൽ ബന്ധപ്പെ​െട്ടങ്കിലും മുകളിൽനിന്നുള്ള ഉത്തരവ്​ ലഭിക്ക​െട്ട എന്നായിരുന്നു മറുപടി.

​ബുധനാഴ്​ച രാവിലെ മുഖ്യമന്ത്രിയുടെ ഒാഫിസുമായി വീണ്ടും ബന്ധപ്പെട്ടപ്പോൾ ​​േകരളത്തിൽ വന്ന്​ കോഴിക്കോട്​ മെഡിക്കൽ കോളജ്​ സൂപ്രണ്ടിനു മുന്നിൽ നേരിട്ട്​ റിപ്പോർട്ട് ചെയ്യാനായിരുന്നു നിർദേശം. ഇതനുസരിച്ചാണ്​​ കഫീൽ യാത്ര നിശ്ചയിച്ചത്​. 


 

 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsDr Kafeel KhanNipah Virus
News Summary - Dr Kafeel Khan to work in Kerala- kerala news
Next Story