1921 കാലഘട്ടത്തിൽ നടന്നത് കീഴാള ജാതികളിൽനിന്ന് ഇസ്ലാമിലേക്കുള്ള മതാരോഹണം മാത്രം -ഡോ. കെ.എസ്. മാധവൻ
text_fieldsകൊടുങ്ങല്ലൂർ: 1921 കാലഘട്ടത്തിൽ മലബാറിൽ മാത്രമല്ല ബ്രിട്ടീഷ് ഇന്ത്യയിൽ തന്നെ കീഴാളരിൽ ഹിന്ദുക്കൾ ഇല്ലായിരുന്നുവെന്നും അന്ന് ഇസ്ലാമിലേക്ക് മതംമാറ്റമല്ല നടന്നിട്ടുള്ളതെന്നും ചരിത്രകാരനും എഴുത്തുകാരനുമായ ഡോ. കെ.എസ്. മാധവൻ. ചിന്തകനും സാംസ്കാരിക പ്രതിഭയുമായ ടി.എൻ. ജോയി എന്ന നജ്മൽ ബാബുവിെൻറ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച 'ജോയോർമ 21'ൽ 'മലബാർ സമരത്തിലെ കീഴാളമുഖങ്ങൾ' വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പല കീഴാള ജാതികളിൽനിന്നും ഇസ്ലാമിലേക്ക് മതാരോഹണം ആണ് നടന്നത്. ആ കാലഘട്ടത്തിൽ ബ്രിട്ടീഷുകാരിൽനിന്നു മാത്രമല്ല ജന്മികൾനിന്നും സവർണരിൽനിന്നും പലവിധത്തിലുള്ള അടിച്ചമർത്തലുകൾ കീഴാള ജനവിഭാഗങ്ങൾ അനുഭവിച്ചിട്ടുണ്ട്. അത്തരത്തിലൊരു മിശ്ര കീഴാള അടിമത്ത വ്യവസ്ഥിതിയാണ് മലബാറിൽ നിലനിന്നിരുന്നതെന്ന് കെ.എസ്. മാധവൻ പറഞ്ഞു.
ടി.എൻ. ജോയ് ഫൗണ്ടേഷൻ ചെയർമാൻ വി.കെ. ശ്രീരാമൻ അധ്യക്ഷത വഹിച്ചു. 'മലബാർ കലാപത്തിലെ കീഴാള മുഖങ്ങൾ' പുസ്തകം സി.പി.എം ഏരിയ സെക്രട്ടറി പി.കെ. ചന്ദ്രശേഖരൻ സി.പി.ഐ മണ്ഡലം സെക്രട്ടറി പി.പി. സുഭാഷിന് നൽകി പ്രകാശനം ചെയ്തു. കവി പി.എൻ. ഗോപീകൃഷ്ണൻ സ്വാഗതവും അഡ്വ. ശബള നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.