Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'അവിശ്വസനീയ അനുഭവം';...

'അവിശ്വസനീയ അനുഭവം'; ശബരിമല ദർശനം നടത്തി കാലിക്കറ്റ് മുൻ വി.സി ഡോ. അബ്ദുൽസലാം

text_fields
bookmark_border
dr m abdulsalam 8996
cancel
camera_alt

ഡോ. എം. അബ്ദുൽസലാം ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രം 

Listen to this Article

ബരിമല ദർശനം നടത്തി കാലിക്കറ്റ് സർവകലാശാല മുൻ വി.സിയും ന്യൂനപക്ഷ മോർച്ച ദേശീയ ഉപാധ്യക്ഷനുമായ ഡോ. അബ്ദുൽ സലാം. അവിശ്വസനീയമായ അനുഭവമായിരുന്നുവെന്ന് ശബരിമല ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

'ഇന്ന് എനിക്ക് ശബരിമല ദർശനം നടത്താനുള്ള ഭാഗ്യമുണ്ടായി, സ്വാമി അയ്യപ്പന്റെയും വാവര് സ്വാമിയുടെയും ക്ഷേത്രത്തിൽ പ്രാർഥന നടത്തി. അതൊരു അവിശ്വസനീയമായ അനുഭവമായിരുന്നു'-അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.


കഴിഞ്ഞ വർഷമാണ് ഡോ. അബ്ദുൽസലാമിനെ ന്യൂനപക്ഷ മോർച്ച ദേശീയ ഉപാധ്യക്ഷനായി ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ നിയമിച്ചത്. കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലറായിരിക്കെ മുസ്ലിം ലീഗിനൊപ്പം നിലകൊണ്ട അബ്ദുൽ സലാം പിന്നീട് ബി.ജെ.പി അംഗത്വം സ്വീകരിച്ചിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ തിരൂർ മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥിയായി മത്സരിച്ച് പരാജയപ്പെട്ടതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sabarimala Newsm abdul salamDr Abdulsalam
News Summary - Dr m Abdulsalam visits Sabarimala temple
Next Story