ഡോ. എം. കുഞ്ഞാമൻ സാഹിത്യ അക്കാദമി പുരസ്കാരം നിരസിച്ചു
text_fieldsകോഴിക്കോട്: മികച്ച ആത്മകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നിരസിക്കുന്നുവെന്ന് സാമ്പത്തിക ശാസ്ത്രജ്ഞനായ ഡോ.എം. കുഞ്ഞാമന്‍. സാമ്പത്തിക ശാസ്ത്രരംഗത്ത് അന്വേഷണങ്ങൾ നടത്തുന്നതും എഴുതുന്നതും അംഗീകാരത്തിന് വേണ്ടിയല്ലെന്ന് അദ്ദേഹം 'മാധ്യമം' ഓൺലൈനോട് പറഞ്ഞു.
സാമൂഹിക ഉത്തരവാദിത്തമാണ് താൻ നിർവഹിക്കുന്നത്. സാഹിത്യ അക്കാദമി 'എതിര്' എന്ന ആത്മകഥ അവാർഡിനായി പരിഗണിച്ചതിൽ സന്തോഷമുണ്ട്. അത് നന്ദിയോടെ നിരസിക്കുകയാണ്. എതിർപ്പിന്റെ നിലയിലല്ല അത് ചെയ്യുന്നത്. പൊതുവായൊരു മനോഭാവത്തിന്റെ ഭാഗമാണ്. സാമ്പത്തിക നേട്ടത്തിന് വേണ്ടിയല്ല അന്വേഷണങ്ങൾ നടത്തുന്നത്. പ്രതിഫലം നോക്കിയല്ല പ്രവർത്തിക്കുന്നത്.
അക്കാദമിക ജീവിതത്തിലോ ബൗദ്ധിക ജീവിതത്തിലോ ഇത്തരം ബഹുമതികളുടെ ഭാഗമാകാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അതുകൊണ്ടാണ് ഈ അവാര്‍ഡ് നന്ദിപൂര്‍വം നിരസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മലയാളത്തിലെ ദലിത് ജീവിതത്തിന്റെ ഉള്ളുപൊള്ളിക്കുന്ന അനുഭവമാണ് 'എതിര്' എന്ന് ആത്മകഥയിലൂടെ മലയാളികളോട് അദ്ദേഹം പറഞ്ഞത്. ജീവിതത്തിലെ പലഘട്ടങ്ങളിലും ജാതിയുടെ പേരിൽ നേരിടേണ്ടിവന്ന തിക്താനുഭവങ്ങൾ തുറന്ന് പറഞ്ഞപ്പോൾ പുരോഗമന കേരളത്തിന്റെ പൊയ്മുഖമാണ് പൊളിഞ്ഞ് വീണത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.