ഡോ. എം. സാബിർ അന്തരിച്ചു
text_fieldsകൊച്ചി: കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) ഫിസിക്സ് വിഭാഗം പ്രഫസറും വകുപ്പ് മേധാവിയുമായിരുന്ന ഡോ. എം. സാബിർ (68) അന്തരിച്ചു. കുസാറ്റിൽ 40 വർഷത്തോളം അധ്യാപകനും ഗവേഷകനുമായിരുന്ന ഡോ. സാബിർ നിരവധി സർവകലാശാലകളിൽ വിഷയ വിദഗ്ധനായി പ്രവർത്തിച്ചിട്ടുണ്ട്. നിരവധി ഗവേഷണങ്ങൾക്ക് നേതൃത്വം നൽകിയിട്ടുമുണ്ട്.
കേരള ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിൽ പ്രഫസർ എമിറേറ്റ്‌സ് പദവി വഹിച്ചിരുന്നു. യു.ജി.സിയുടെ കരിയർ അവാർഡ് ലഭിച്ചിട്ടുണ്ട്. ക്വാണ്ടം തിയറിയിൽ പ്രാഗത്ഭ്യം നേടിയ ഡോ. സാബിർ നിരവധി ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പ്രഫ. സാബിർ വക്കം മൗലവിയുടെ പൗത്രനാണ്. പിതാവ് പ്രസിദ്ധ ചിന്തകനും എഴുത്തുകാരനുമായ എസ്. മുഹമ്മദ് അബ്ദു. മാതാവ് വക്കം മൗലവിയുടെ മകൾ പരേതയായ ആമിന. ഭാര്യ: ഷീല (അധ്യാപിക, കൊച്ചി). മക്കൾ: സോനു സാബിർ (സോഫ്റ്റ്‌വെയർ എൻജിനീയർ, ബംഗളൂരു), ഷബ്നം (അധ്യാപിക, നാഷനൽ കോളജ്). മരുമക്കൾ: ഷിബു അബുസാലി (ആർക്കിടെക്ട്, തിരുവനന്തപുരം), ഷിപ്ര (സോഫ്റ്റ്‌വെയർ എൻജിനീയർ, ബംഗളൂരു). സഹോദരൻ: പ്രഫ. എം. താഹിർ (കോഴിക്കോട് ഫാറൂഖ് കോളജ് ഗണിതശാസ്ത്രവിഭാഗം മേധാവി).
ഖബറടക്കം തൃക്കാക്കര മുസ്ലിം ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ ചൊവ്വാഴ്ച വൈകീട്ട് ഏഴിന്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.