'ഹർഷവർധൻ എന്ന രാഷ്ട്രീയക്കാരന് എന്തും പറയാം; കേന്ദ്ര ആരോഗ്യമന്ത്രി പഠിച്ചിട്ട് വേണം പറയാൻ'
text_fieldsതിരുവനന്തപുരം: കോവിഡിനെ നേരിടുന്നതിൽ കേരളം വരുത്തിയ വീഴ്ചകളുടെ ഫലമാണ് ഇപ്പോഴത്തെ അവസ്ഥയെന്ന് കുറ്റപ്പെടുത്തിയ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധനെ വിമർശിച്ച് സംസ്ഥാന സാമൂഹികസുരക്ഷാ മിഷൻ എക്സിക്യുട്ടീവ് ഡയറക്ടർ ഡോ. മുഹമ്മദ് അഷീൽ.
'ഹർഷവർധൻ എന്ന രാഷ്ട്രീയക്കാരന് എന്തും പറയാം. പക്ഷേ, കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രിയാണ് പറയുന്നതെങ്കിൽ അത് കൃത്യമായി പഠിച്ചുവേണം പറയാൻ. അദ്ദേഹം പറഞ്ഞത് കാതലായ തെറ്റാണ്. സംശയമുണ്ടെങ്കിൽ ഐ.സി.എം.ആറിലെ നിങ്ങളുടെ ശാസ്ത്രജ്ഞരോട് ചോദിക്കണം. മഹാമാരിയെ നേരിടുമ്പോൾ വിലകുറഞ്ഞ രാഷ്ട്രീയം മാറ്റിവെക്കണം' -ഡോ. മുഹമമദ് അഷീൽ ഫേസ്ബുക്കിൽ എഴുതി.
കോവിഡുമായി ബന്ധപ്പെട്ട് ഞായറാഴ്ച തോറും പ്രക്ഷേപണം ചെയ്യുന്ന 'സൺഡേ സംവാദ്' പരിപാടിയിലാണ് മന്ത്രി ഹർഷവർധൻ കേരളത്തെ വിമർശിച്ചത്. കോവിഡ് പ്രതിരോധത്തിൽ ആദ്യഘട്ടത്തിൽ മികച്ചു നിന്ന കേരളം പിന്നീട് വരുത്തിയ വലിയ വീഴ്ചകൾക്ക് വിലനൽകുന്നുവെന്നായിരുന്നു മന്ത്രി പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.