ചാരക്കേസ്: നമ്പി നാരായണെൻറ നഷ്ടപരിഹാരം വർധിപ്പിക്കണമെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: നമ്പി നാരായണന് നീതി ഉറപ്പുവരുത്തണമെന്നും നഷ്ടപരിഹാരം വർധിപ്പിക്കണമെന്നും സുപ്രീംകോടതി. ഐ.എസ്.ആർ.ഒ ചാരക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥർക്ക് എതിരെ നടപടി ആവശ്യപ്പെട്ട് നമ്പി നാരായണൻ നൽകിയ ഹരജി സുപ്രീംകോടതി വിധി പറയാനായി മാറ്റിയ വേളയിലാണ് കോടതി ബെഞ്ച് ഇങ്ങനെ അഭിപ്രായപ്പെട്ടത്. സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണത്തിന് തയാറാണെന്ന് സി.ബി.െഎ അറിയിച്ചതിന് പിന്നാലെ വാദം കേൾക്കൽ അവസാനിപ്പിച്ച് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേസ് വിധിപറയാനായി മാറ്റുകയായിരുന്നു.
ചാരക്കേസ് സി.ബി.െഎ ഉദ്യോഗസ്ഥർ ഉൾെപ്പട്ട കേസാണെങ്കിലും ഏജൻസിയെന്ന നിലയിൽ അേന്വഷണത്തെ ഭയക്കുന്നിെല്ലന്ന് സി.ബി.െഎ അഭിഭാഷകൻ വാദിച്ചു. ഇത് കോടതിയുടെ മേൽനോട്ടത്തിൽ തന്നെയാകണമെന്നും അഭിഭാഷകൻ ബോധിപ്പിച്ചു.സത്യസന്ധനായ ഉദ്യോഗസ്ഥനാണ് സിബി മാത്യുസ് എന്നും വിവരാവകാശ കമീഷണർ വരെയായി പ്രവർത്തിച്ച ചരിത്രം നോക്കിയാൽ ഇത് ബോധ്യമാകുമെന്നും അദ്ദേഹത്തിെൻറ അഭിഭാഷകൻ വാദിച്ചു. ഇനിയൊരന്വേഷണം അപമാനിക്കാനാണെന്നും അഭിഭാഷകൻ കൂട്ടിച്ചേർത്തു.
നഷ്ടപരിഹാരം തങ്ങൾ നൽകേണ്ടതുണ്ടോ എന്ന നമ്പി നാരായണെൻറ എതിർകക്ഷികളുടെ ചോദ്യത്തിന് നഷ്ടപരിഹാരം എന്തുകൊണ്ട് നിങ്ങൾക്ക് നൽകിക്കൂടാ എന്ന് ബെഞ്ച് തിരിച്ചുചോദിച്ചു. നഷ്ടപരിഹാരം നമ്പി നാരായണന് എങ്ങനെ ലഭ്യമാക്കുമെന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ തീരുമാനമെടുക്കെട്ട എന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു.
എന്തുതന്നെയായാലും നമ്പി നാരായണന് നീതി ലഭിക്കേണ്ടതുണ്ടെന്നും അന്വേഷണം ഏതുനിലക്ക് വേണമെന്ന് തീരുമാനമെടുക്കേണ്ടിയിരിക്കുന്നുവെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു. കേസിനായി 19ാം തവണയാണ് ഡൽഹിയിൽ വരുന്നതെന്ന് നമ്പി നാരായണൻ കോടതിക്കുപുറത്ത് പറഞ്ഞു. ഇൗ കേസിനുള്ള അവസാനത്തെ വരവായിരിക്കുമിതെന്നാണ് കരുതുന്നതെന്നും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും നമ്പി നാരായണൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.