പിണറായിയെ പുകഴ്ത്തിയ ദിവ്യ എസ്. അയ്യരെ ട്രോളി ഡോ. പി. സരിൻ
text_fieldsവിഴിഞ്ഞം ട്രയല്‍ റണ്‍ ഉദ്ഘാടന വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി സംസാരിച്ച ദിവ്യ എസ്. അയ്യരെ ട്രോളി കെ.പി.സി.സി ഡിജിറ്റല്‍ മീഡിയ കണ്‍വീനർ ഡോ. പി. സരിൻ രംഗത്ത്. വന്‍കിട പദ്ധതികള്‍ എല്ലാം കടലാസില്‍ ഒതുങ്ങുന്ന കാലഘട്ടം ഇന്ന് മറന്നിരിക്കുന്നുവെന്നാണ് ദിവ്യ എസ്. അയ്യർ അഭിപ്രായപ്പെട്ടത്. ഈ വാക്കുകളിപ്പോള്‍ സൈബറിടത്ത് വൈറലാണ്.
അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ച നടക്കുമ്പോഴാണ് ഡോ. സരിന്‍ തന്റെ ഫേസ് ബുക്ക് പേജിലൂടെ വിമർശനവുമായി രംഗത്ത് വന്നിരിക്കുന്നത്. കടലാസിൽ ഒതുങ്ങാതെ പുറം ലോകം കണ്ട ഒട്ടനവധി പദ്ധതികൾ ഈ കേരളത്തിൽ മുൻപും നടപ്പിലാക്കിയിട്ടുണ്ട്. ലിസ്റ്റ് ഞാനായിട്ട് പറയുന്നില്ല. ഒന്ന് മാത്രം പറയാം : മുൻപും മിടുക്കരായ IAS ഉദ്യോഗസ്ഥർ കേരളത്തിൽ പണിയെടുത്തിട്ടുണ്ട്. അവരോട് ചോദിച്ച് നോക്കിയാൽ മതി പറഞ്ഞു തരുമെന്നാണ് സരിന്റെ വിമർശനം.
ഡോ. പി. സരിന്റെ കുറിപ്പ്
പ്രിയപ്പെട്ട ദിവ്യ,
കടലാസിൽ ഒതുങ്ങാതെ പുറം ലോകം കണ്ട ഒട്ടനവധി പദ്ധതികൾ ഈ കേരളത്തിൽ മുൻപും നടപ്പിലാക്കിയിട്ടുണ്ട്. ലിസ്റ്റ് ഞാനായിട്ട് പറയുന്നില്ല.
ഒന്ന് മാത്രം പറയാം : മുൻപും മിടുക്കരായ IAS ഉദ്യോഗസ്ഥർ കേരളത്തിൽ പണിയെടുത്തിട്ടുണ്ട്. അവരോട് ചോദിച്ച് നോക്കിയാൽ മതി പറഞ്ഞു തരും, കേരളത്തെ നയിച്ച ദീർഘവീക്ഷണമുള്ള മുഖ്യമന്ത്രിമാരുടെ പേരുകൾ.പ്രായവും അനുഭവവും ചെറുതായതുകൊണ്ടാണ് ഇത്തരം ധാരണപ്പിശകുകൾ ഉണ്ടാകുന്നത്. തിരുത്തുമല്ലോ.
ഡോ. സരിൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.