Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപുതിയ ഇന്ത്യയിൽ...

പുതിയ ഇന്ത്യയിൽ കണക്കുകൾ പെരുപ്പിച്ചു കാട്ടുന്നുവെന്ന് കേന്ദ്രമ​ന്ത്രി നിർമല സീതാരാമന്റെ ഭർത്താവ് ഡോ. പരകാല പ്രഭാകർ

text_fields
bookmark_border
പുതിയ ഇന്ത്യയിൽ കണക്കുകൾ പെരുപ്പിച്ചു കാട്ടുന്നുവെന്ന് കേന്ദ്രമ​ന്ത്രി നിർമല സീതാരാമന്റെ ഭർത്താവ് ഡോ. പരകാല പ്രഭാകർ
cancel
camera_alt

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനൊപ്പം ഭർത്താവ് ഡോ. പരകാല പ്രഭാകർ

ആലുവ: വികസനം ഉണ്ടെന്ന് വരുത്തിത്തീർക്കാൻ പുതിയ ഇന്ത്യയിൽ കണക്കുകളെ പെരുപ്പിച്ചു കാട്ടുന്നുവെന്ന് കേന്ദ്ര ധനമ​ന്ത്രി നിർമല സീതാരാമന്റെ ഭർത്താവ് ഡോ. പരകാല പ്രഭാകർ. നോട്ട് നിരോധനവും മഹാവ്യാധിയും ഉണ്ടാക്കിയ ആഘാതത്തിൽ നിന്നും ഇന്ത്യൻ സമ്പദ് വ്യവസ്ഥ 2015-16 കാലഘട്ടങ്ങളിലെ നിലയിലേക്ക് പോലും തിരിച്ചു കയറിയിട്ടില്ല. ഈ അവസരത്തിൽ മറ്റു രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥകളെക്കാൾ നമ്മൾ മുന്നേറി എന്ന് പറയുന്നത് എങ്ങനെയാണെന്നും അദ്ദേഹം ചോദിച്ചു.

ആലുവ യൂനിയൻ ക്രിസ്ത്യൻ കോളജ് സാമ്പത്തിക ശാസ്ത്ര വിഭാഗത്തിൻറെ ആഭിമുഖ്യത്തിൽ നടന്ന ന്യൂ ഇന്ത്യ ആൻഡ് ന്യൂ എക്കണോമി എന്ന സെമിനാറിൽ വിദ്യാർഥികളോട് സംവദിക്കുകയായിരുന്നു അദ്ദേഹം.

ആലുവ യൂനിയൻ ക്രിസ്ത്യൻ കോളജ് സാമ്പത്തിക ശാസ്ത്ര വിഭാഗത്തിൻറെ ആഭിമുഖ്യത്തിൽ നടന്ന ‘ന്യൂ ഇന്ത്യ ആൻഡ് ന്യൂ എക്കണോമി’ എന്ന സെമിനാറിൽ ഡോ. പരകാല പ്രഭാകർ വിദ്യാർഥികളോട് സംവദിക്കുന്നു

ഇന്ത്യയിൽ കടുത്ത തൊഴിലില്ലായ്മയാണ് അനുഭവപ്പെടുന്നത്. 24 ശതമാനത്തോളമാണ് ഇന്ത്യൻ യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക്. ഇന്ത്യയെക്കാൾ വളരെ ചെറിയ രാജ്യമായ ബംഗ്ലാദേശിൻറെ ഇരട്ടിയോളം ആണിത്. ഇതാണ് പുതിയ ഇന്ത്യയിലെ പുതിയ എക്കോണമി. രാഷ്ട്ര നിർമ്മാണം നടക്കുന്നത് പാർലമെൻറിലോ സെക്രട്ടറിയേറ്റുകളിലോ അല്ല മറിച്ച് ക്ലാസ് മുറികളിലാണെന്നും അദ്ദേഹം പറഞ്ഞു.

കോളജ് പ്രിൻസിപ്പൽ ഡോ. എം.ഐ. പുന്നൂസ് അധ്യക്ഷത വഹിച്ചു. സാമ്പത്തിക ശാസ്ത്ര വകുപ്പ് അധ്യക്ഷ ഡോ. ആൻ ജോർജ്, ആർ. രാജലക്ഷ്മി, മറിയം മുഹമ്മദ് സിദ്ദിഖ് എന്നിവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian economyNirmala SitharamanParakala Prabhakar
News Summary - Dr. Parakala Prabhakar says figures are exaggerated in new India: 'India is behind Bangladesh in unemployment'
Next Story