ഡോ. ഫിലിേപ്പാസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത വിടവാങ്ങി
text_fieldsപത്തനംതിട്ട: മാർത്തോമ്മ സഭ വലിയ മെത്രാപ്പൊലീത്ത ഡോ. ഫിലിേപ്പാസ് മാർ ക്രിസോസ്റ്റം അന്തരിച്ചു. 103 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ചൊവ്വാഴ്ചയാണ് ആശുപത്രി വിട്ടത്. രാത്രി വൈകിയായിരുന്നു അന്ത്യം. മാർേതാമ്മ സഭയുടെ മേലധ്യക്ഷ സ്ഥാനത്തുനിന്ന് ഒഴിഞ്ഞ വലിയ മെത്രാപ്പൊലീത്ത 2007 മുതൽ പൂർണ വിശ്രമത്തിലായിരുന്നു.
ചിരിക്കാൻ മറന്നുപോയ ഒരു തലമുറയെ നർമത്തിെൻറ പൊന്നാട അണിയിച്ച വലിയ ഇടയൻ ആയിരുന്നു ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം. കുഞ്ചൻനമ്പ്യാർക്കും ഇ.വി. കൃഷ്ണപിള്ളക്കും ശേഷം മലയാളികളെ എറെ ചിരിപ്പിച്ച വ്യക്തി എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്നു.
ക്രിസ്തു ഉപമകളിലൂടെ വചനത്തെ ജനകീയമാക്കി ജനമനസ്സുകളെ ചേർത്തുനിർത്താൻ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം കണ്ടെത്തിയതും ദൈവപുത്രെൻറ മാർഗം തന്നെയായിരുന്നു. ആത്മീയ ലോകത്ത് നർമത്തിെൻറ സാധ്യത കണ്ടറിഞ്ഞു ഈ വലിയ ഇടയൻ. ക്രിസോസ്റ്റം തുറന്നുവിട്ട ചിരികളുടെ അലകൾ സമൂഹത്തിലേക്ക് പടർന്നുകയറി.
ലാളിത്യജീവിതത്തിെൻറ ഉടമയായിരുന്നു തിരുമേനി. 1918 ഏപ്രിൽ 27ന് മാർത്തോമാ സഭയിലെ പ്രമുഖ വൈദികനും വികാരി ജനറാളുമായിരുന്ന ഇരവിപേരൂർ കലമണ്ണിൽ കെ.ഇ. ഉമ്മൻ അച്ചെൻറയും കളക്കാട് നടക്കേ വീട്ടിൽ ശോശാമ്മയുടെയും രണ്ടാമത്തെ മകനായി ജനനം. ധർമ്മിഷ്ടൻ എന്ന വിളിപേരിൽ ഫിലിപ്പ് ഉമ്മനായി വിദ്യാഭ്യാസം. പമ്പാ തീരത്ത് മാരാമൺ, കോഴഞ്ചേരി, ഇരവിപേരൂർ എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം, ആലുവ യു.സി കോളജിൽ ബിരുദ പഠനം, ബംഗ്ലൂരു, കാൻറർബെറി എന്നിവിടങ്ങളിൽ വേദശാസ്ത്ര പഠനം എന്നിവ പൂർത്തിയാക്കി.
1940 ജൂൺ മൂന്നിന് വികാരിയായി ഇരവിപേരൂർ പള്ളിയിൽ ഔദ്യോഗിക തുടക്കം. 1944 ജനുവരി ഒന്നിന് ശെമ്മാശനായി. 1953 മെയ് 21ന് റമ്പാൻ പട്ടവും 23ന് എപ്പിസ്കോപ്പയുമായി. 1978ൽ സഫ്രഗൻ മെത്രാപ്പോലീത്ത, 1999 മാർച്ച് 15ന് ഒഫീഷ്യറ്റിംഗ് മെത്രാപ്പോലീത്ത എന്നീ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം ഒക്ടോബർ 23ന് മെത്രാപ്പൊലീത്തയായി. 2018ൽ രാജ്യം പത്മഭൂഷൻ നൽകി ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.