മന്ത്രി എ.കെ. ബാലന് പകരം ഭാര്യ ഡോ. പി.കെ. ജമീല തരൂരിൽ മത്സരിച്ചേക്കും
text_fieldsപാലക്കാട്: മന്ത്രി എ.കെ. ബാലന് പകരം ഭാര്യ ഡോ. പി.കെ. ജമീല തരൂരിൽ മത്സരിച്ചേക്കും. സി.പി.എം പാലക്കാട് ജില്ല സെക്രട്ടേറിയറ്റിൽ ഇക്കാര്യം ചർച്ചയാകും. നാലു തവണ നിയമസഭാംഗമായ ബാലൻ ഇത്തവണ മത്സരിക്കാൻ സാധ്യതയില്ലാത്തതിനാലാണ് ഡോ. പി.കെ. ജമീലയെ സി.പി.എം പരിഗണിക്കുന്നത്.
പാലക്കാട്ടെ സംവരണ മണ്ഡലമാണ് തരൂര്‍. 2011 മുതല്‍ എ.കെ. ബാലനാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. സി.പി.എമ്മിന്‍റെ ഉറച്ച കോട്ടയാണിത്. 2008 ലെ നിയമസഭ പുനര്‍നിര്‍ണയത്തിലാണ് തരൂര്‍ മണ്ഡലം നിലവില്‍ വന്നത്.
ഒന്നും, രണ്ടും കേരളനിയമസഭകളിൽ മാവേലിക്കരയില്‍ നിന്നും മൂന്നാം നിയമസഭയിൽ പന്തളത്തുനിന്നും ഉള്ള സി.പി.എം എം.എല്‍.എയായ പി.കെ. കുഞ്ഞച്ചന്‍റെ മകളാണ് ഡോ. പി.കെ. ജമീല. നേരത്തെ ആരോഗ്യവകുപ്പ് ഡയറക്ടറായിരുന്നു. ഇവരെ ആരോഗ്യവകുപ്പിന്‍റെ പദ്ധതിയായ ആര്‍ദ്രം മിഷന്‍റെ മാനേജ്‍മെന്‍റ് കണ്‍സള്‍ട്ടന്‍റായി നിയമിച്ചത് വിവാദമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.