തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സ്വയം വിരമിക്കലിന് അപേക്ഷ നൽകി ഡോ. ആർ.ബിന്ദു
text_fieldsതൃശൂർ: ഇരിങ്ങാലക്കുടയിലെ സി.പി.എം സ്ഥാനാര്‍ത്ഥിത്വത്തിന് പിന്നാലെ കേരള വര്‍മ്മ കോളജ് പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്നും സ്വയം വിരമിക്കലിന് അപേക്ഷ നല്‍കി ഡോ. ആര്‍. ബിന്ദു. ദേവസ്വം ബോര്‍ഡിന് കീഴിലുള്ള കോളജാണ് ശ്രീ കേരള വര്‍മ്മ. വിരമിക്കാന്‍ രണ്ട് വര്‍ഷം ബാക്കിയുള്ളപ്പോഴാണ് സ്വയം വിരമിക്കലിന് അപേക്ഷ നല്‍കിയത്.
തിരഞ്ഞെടുപ്പ് രംഗത്തേക്കിറങ്ങുന്നതിന് മുന്നോടിയായി ചൊവ്വാഴ്‌ചയാണ് സ്വയം വിരമിക്കൽ അപേക്ഷ കൊച്ചിൻ ദേവസ്വം ബോർഡിന് സമർപ്പിച്ചതെന്ന് ആർ. ബിന്ദു പറഞ്ഞു. ബുധനാഴ്ചയാണ് ബിന്ദുവിന്‍റെ സ്ഥാനാർതിത്വം സി.പി.എം പ്രഖ്യാപിച്ചത്.
എയിഡഡ് കോളെജുകളിലെ അധ്യാപകര്‍ താല്‍ക്കാലിക അവധിയെടുത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന സുപ്രീം കോടതി വിധിയുണ്ട്. നേരത്തെ പ്രിന്‍സിപ്പലിന്റെ പ്രധാന ചുമതലകള്‍ നല്‍കി ബിന്ദുവിനെ വൈസ് പ്രിന്‍സിപ്പലാക്കാന്‍ തീരുമാനിച്ചത് വലിയ വിവാദമായിരുന്നു. തുടർന്ന് പ്രിൻസിപ്പലിന്റെ ചുമതലയുണ്ടായിരുന്ന ജയദേവൻ രാജി വെച്ചിരുന്നു.
സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍റെ ഭാര്യയായതിനാലാണ് സ്ഥാനാർഥിത്വം ലഭിച്ചതെന്ന് ആരോപണമുണ്ടായിരുന്നു. സ്ത്രീകളെ വെറും ഭാര്യമാരായിട്ട് മാത്രം കാണുന്ന പുരുഷാധിപത്യ ബോധത്തിന്റെ ഭാഗമായിട്ടാണ് അങ്ങനെ വ്യാഖ്യാനിക്കപ്പെടുന്നതെന്നായിരുന്നു ബിന്നദുവിന്‍റെ മറുപടി. സഖാവ് വിജയരാഘവന്‍ എസ്എഫ്ഐയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഞാനും ആ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ ഭാഗമായിട്ടുണ്ട്. അവിടന്ന് ഈ നിമിഷം വരെ പാര്‍ട്ടിക്കു വേണ്ടിയും വര്‍ഗബഹുജന പ്രസ്ഥാനങ്ങള്‍ക്ക് വേണ്ടിയും അദ്ദേഹത്തെ പോലെ തന്നെ എന്നെ കൊണ്ട് കഴിയുന്ന പരമാവധി ഞാന്‍ ചെയ്തിട്ടുണ്ട്,' ആര്‍ ബിന്ദു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.