ഡോ. റിനു മറിയം തോമസ്: ചികിത്സക്കൊപ്പം ചിട്ടി തട്ടിപ്പും
text_fieldsപത്തനംതിട്ട: ചീഫ് എക്സിക്യൂട്ടിവ് േഡാ. റിനു മറിയം തോമസിെൻറ നേതൃത്വത്തിലാണ് പോപുലർ ഫിനാൻസ് കമ്പനി തകർച്ചയിലേക്ക് കൂപ്പുകുത്തിയത്. ആലപ്പുഴ മെഡിക്കൽ കോളജിലെ ജൂനിയർ ഡോക്ടറാണ് റിനു തോമസ്. മൂന്നുമാസം മുമ്പ് കമ്പനിയുടെ ഡയറക്ടർ സ്ഥാനം ഒഴിഞ്ഞിരുന്നു.
തട്ടിയെടുത്ത പണവുമായി വിദേശത്തേക്ക് കടന്ന ശേഷം പാപ്പർ ഹരജി ഫയൽ ചെയ്തത് രക്ഷപ്പെടാനായിരുന്നു നീക്കം. കേസുകളിൽനിന്ന് ഒഴിവാക്കാൻ വേണ്ടിയാണ് മൂന്നുമാസം മുമ്പ് ഡയറക്ടർ ബോർഡിൽനിന്ന് നീക്കിയത്. എം.ബി.ബി.എസും പി.ജിയും കഴിഞ്ഞ റിനു കുറേനാൾ തിരുവല്ല പുഷ്പഗിരിയിലും ജോലി ചെയ്തിരുന്നു.
അവിടെ സഹപ്രവർത്തകരായ ഡോക്ടർമാരും സ്ഥാപനത്തിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. 21ഓളം വ്യാജ കമ്പനികളാണ് മൂന്നു പെൺമക്കളും ചേർന്ന് രൂപവത്കരിച്ചത്. ബാങ്കിങ് ഇതര സ്ഥാപനം നിക്ഷേപം സ്വീകരിച്ചതിന് റിസർവ് ബാങ്ക് നിർദേശപ്രകാരം 2014ൽ ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. പിന്നീട് കോടതിയിൽനിന്ന് സ്റ്റേ വാങ്ങിയാണ് പ്രവർത്തിച്ചത്.
ഫിനാൻസ് സ്ഥാപനത്തിലെ നിക്ഷേപം മുഴുവൻ വ്യാജ കമ്പനികളിലേക്ക് മാറ്റി. കൂലിപ്പണിക്കാരെൻറ മുതൽ ജോലിയിൽനിന്ന് വിരമിച്ചവരുടെ വരെ പണമുണ്ട്. നിരവധി മനുഷ്യരുടെ ജീവിതകാലത്തെ മുഴുവൻ അധ്വാനഫലമാണ് തട്ടിയെടുത്തത്. സ്ഥിര നിക്ഷേപം സ്വീകരിക്കുന്നത് റിസർവ് ബാങ്ക് നിയന്ത്രിച്ചതോടെയാണ് തകർച്ച പൂർണമായത്. പിന്നീട് ചതിയിലൂടെ നിക്ഷേപകരുടെ വിശ്വാസം നേടിയെടുക്കാൻ ശ്രമിച്ചു. കോവിഡ് കാലത്തുപോലും മറ്റ് ധനകാര്യ സ്ഥാപനങ്ങൾ പലിശ കുറച്ചപ്പോൾ പോപുലർ ഫിനാൻസ് കുറച്ചിരുന്നില്ല. 12 ശതമാനം പലിശ വാഗ്ദാനം ചെയ്ത് അപ്പോഴും നിക്ഷേപം സ്വീകരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.