ഡോ. പി. ശങ്കരൻകുട്ടി വാര്യർ അന്തരിച്ചു
text_fieldsകോഴിക്കോട്: പ്രശസ്‌ത സർജൻ ഡോ. പി. ശങ്കരൻകുട്ടി വാര്യർ അന്തരിച്ചു. 82 വയസ്സായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി സർജറി വിഭാഗം തലവനായിരുന്നു. 30 വർഷത്തെ സേവനത്തിനുശേഷം കോഴിക്കോട് സഹകരണ ആശുപത്രിയിൽ സേവനമനുഷ്ഠി ച്ചു. അന്നനാള ശസ്ത്രക്രിയ വിദഗ്ധനായിരുന്നു. മൃതദേഹം കോഴിക്കോട് നാലാം ഗേറ്റിനു സമീപത്തെ വീട്ടിൽ വൈകീട്ട് അഞ്ചുവരെ പൊതുദർശനത്തിന് വെച്ചു. തുടർന്ന് രാത്രി എട്ടിന് കോട്ടക്കൽ തറവാട്ടുവളപ്പിൽ സംസ്‌കരിച്ചു. പ്രശസ്‌ത കാൻസർ രോഗ വിദഗ്ധൻ ഡോ. നാരായണൻ കുട്ടി വാര്യർ മരുമകനാണ്.
ഭാര്യ: ഡോ. മാലതി. മക്കൾ: ഡോ. മിനി, അനിത. മരുമക്കൾ: ഡോ. നാരായണൻകുട്ടി വാര്യർ (എം.വി.ആർ കാൻസർ സെൻറർ ചാത്തമംഗലം), അനിരുദ്ധ് (പുണെ). ഡോ. ശങ്കരൻകുട്ടി വാര്യരുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. അർപ്പണബോധമുള്ള ഭിഷഗ്വരനായിരുന്നു അദ്ദേഹമെന്നും കോഴിക്കോെട്ട ജനകീയ ഡോക്ടറെയാണ് ശങ്കരൻ കുട്ടി വാര്യരുടെ നിര്യാണത്തിലൂടെ നഷ്ടമായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.