Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഡോ. ഷഹ​നയുടെ മരണം:...

ഡോ. ഷഹ​നയുടെ മരണം: റുവൈസിന്റെ ജാമ്യാപേക്ഷ തള്ളി

text_fields
bookmark_border
ഡോ. ഷഹ​നയുടെ മരണം: റുവൈസിന്റെ ജാമ്യാപേക്ഷ തള്ളി
cancel

തിരുവനന്തപുരം: മെഡിക്കൽ പി.ജി വിദ്യാർഥിനി ഡോ. ഷഹ​ന ജീവനൊടുക്കിയ സംഭവത്തിൽ പ്രതി റുവൈസിന്റെ ജാമ്യാപേക്ഷ തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ്​ കോടതി തള്ളി. പ്രതിയുടെ പ്രവൃത്തി അതിക്രൂരവും ഗൗരവതരവുമെന്ന്​ കോടതി നിരീക്ഷിച്ചു. കേസ് പ്രാരംഭഘട്ടത്തിലാണ്. പ്രതിയെ അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങിയിട്ടില്ല. ഈ സാഹചര്യത്തിൽ ജാമ്യം അനുവദിക്കുന്നത് കേസന്വേഷണത്തെ ബാധിക്കുമെന്ന അഡീ.പബ്ലിക്​ പ്രോസിക്യൂട്ടർ പ്രവീൺ കുമാറിന്റെ വാദം പരിഗണിച്ചാണ് ജാമ്യം തള്ളുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി.

2023 ഡിസംബർ നാലിനാണ് മെഡിക്കൽ കോളജിനു സമീപത്തെ സിറ്റി പ്ലാസ ഫ്ലാറ്റിൽ ഡോ. ഷഹ​നയെ മരിച്ച നിലയിൽ കണ്ടത്​. മൂന്നു ദിവസം കഴിഞ്ഞാണ് മെഡിക്കൽ കോളജ്​ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. റുവൈസ് ജുഡീഷ്യൽ കസ്റ്റഡിയിലാണ്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bail pleaDr Shahana Death CaseRuwais
News Summary - Dr. Shahna's death: Ruwais's bail plea rejected
Next Story