റഷ്യയിൽ പന്ത് തട്ടാൻ ഡോ. ഷനിൻ കാഫിലാസ്
text_fieldsകാസർകോട്: റഷ്യയിൽനിന്ന് പന്ത് തട്ടാൻ മൊഗ്രാൽ സ്വദേശി ഡോ. ഷനിൻ കാഫിലാസ്. ഷനിൻ റഷ്യയിലാണ് മെഡിക്കൽ കോഴ്സ് പൂർത്തിയാക്കിയത്. ഡോക്ടറായി ‘റഷ്യൻ അമാറിസ്’ ടീമിന്റെ ക്യാപ്റ്റനായി പ്രാക്ടീസ് ചെയ്യുകയാണ്. നല്ലൊരു ഫുട്ബാൾ താരമായ ഷനിൻ കിട്ടുന്ന സമയത്ത് കാൽപന്തുകളിക്ക് സമയം കണ്ടെത്തുകയായിരുന്നു. അതുകൊണ്ടുതന്നെയാണ് ഷനിൻ സ്ട്രോങ് ഇലവൻ ടീമിൽ ഇടംപിടിച്ചതും.
കിർഗി സ്താനിൽ നടക്കുന്ന ലീഗ് ഫുട്ബാൾ ടൂർണമെന്റിൽ സ്ട്രോങ് ഇലവൻ പാകിസ്താൻ സ്പോൺസർ ടീം ഏറ്റവും കൂടുതൽ പ്രതിഫലത്തോടെ ലേലം വിളിച്ചെടുത്തത് ഡോ. ഷനിൻ കാഫിലാസിനെയായിരുന്നു. മികച്ച പ്ലാറ്റിനം സ്ട്രൈക്കറാണ് ഷനിൻ. ഇത് ഫുട്ബാൾ ഗ്രാമമായ മൊഗ്രാലിന് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരംകൂടിയാണ്. 22 വയസ്സിനിടയിൽതന്നെ മെഡിക്കൽ കോഴ്സ് പൂർത്തിയാക്കി ഡോ. പദവി കരസ്ഥമാക്കുകയും ഫുട്ബാളിൽ മികച്ച കളിക്കാരനാവുകയും ചെയ്യുകവഴി നാട്ടുകാരുടെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട് ഡോ. ഷനിൻ. സ്ട്രോങ് ഇലവൻ ടീം ക്ലബിനുവേണ്ടി ബൂട്ടണിയുന്ന മൊഗ്രാൽ സ്പോർട്സ് ക്ലബിലൂടെയാണ് ഫുട്ബാൾ രംഗത്തേക്ക് വരുന്നത്. ചെറിയ പ്രായത്തിൽ വലിയ നേട്ടങ്ങളുമായി നാട്ടിലെ അഭിമാനമായി മാറുകയാണ് ഡോ. ഷനിൻ കാഫിലാസ്. പ്രവാസിവ്യവസായി എം.ജി. ലത്തീഫ് കാഫിലാസിന്റെയും ‘മലബാർ അടുക്കള’യുടെ പ്രവർത്തക കുബ്രയുടെയും മകനാണ് ഡോ. ഷനിൻ. പിതാവും മാതാവും വ്യത്യസ്ത മേഖലകളിലൂടെ പേരെടുത്തതുപോലെ കാൽ പന്തുകളിയിലൂടെ ഉന്നതങ്ങൾ കീഴടക്കാനുള്ള തയാറെടുപ്പിലാണ് ഡോ. ഷനിൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.