ഷാർജ ഭരണാധികാരി ഞായറാഴ്ച എത്തും
text_fieldsതിരുവനന്തപുരം: യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ േഡാ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി നാലു ദിവസത്തെ സന്ദർശനത്തിനായി ഞായറാഴ്ച സംസ്ഥാനത്തെത്തും. മുഖ്യമന്ത്രി പിണറായി വിജയെൻറ ക്ഷണപ്രകാരമാണ് അേദ്ദഹം സംസ്ഥാനത്തെത്തുന്നത്. ഏഴംഗ സംഘവും അേദ്ദഹത്തെ അനുഗമിക്കും.
24ന് രാവിലെ 10ന് ഷാർജയിൽനിന്ന് പുറപ്പെടുന്ന അദ്ദേഹം വൈകുേന്നരം മൂന്നിന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തും. 25ന് രാവിലെ സംസ്ഥാന മന്ത്രിസഭാംഗങ്ങളുമായി അദ്ദേഹം സെക്രേട്ടറിയറ്റിൽ കൂടിക്കാഴ്ച നടത്തും. തുടർന്ന് രാജ്ഭവനിൽ ഗവർണർ ജ. പി. സദാശിവവുമായും അദ്ദേഹം ചർച്ച നടത്തും. ഷാർജ ഭരണാധികാരിയുടെ ബഹുമാനാർഥം രാജ്ഭവനിൽ ഉച്ചവിരുന്നും നൽകും. 26ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയനുമായി അദ്ദേഹം ക്ലിഫ് ഹൗസിൽ കൂടിക്കാഴ്ച നടത്തും. തുടർന്ന് കാലിക്കറ്റ് സർവകലാശാലയുടെ ഒാണററി ഡി. ലിറ്റ് സ്വീകരിക്കും. രാജ്ഭവനിലാണ് ചടങ്ങ്. മുഖ്യമന്ത്രി പിണറായി വിജയനും ഇതിൽ സംബന്ധിക്കും. 27ന് ലുലുഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലിയുടെ ക്ഷണം സ്വീകരിച്ച് കൊച്ചിയിൽ സ്വകാര്യ സന്ദർശനം നടത്തും. അന്ന് വൈകീട്ടാണ് മടക്കം. ഷാർജ ഭരണാധികാരിയെ അനുഗമിക്കാനുള്ള സംസ്ഥാനസർക്കാരിെൻറ ഒൗദ്യോഗിക പ്രതിനിധിയായി മന്ത്രി ഡോ. കെ.ടി ജലീലിനെ നിയോഗിച്ചു.
ഷാർജ ഭരണാധികാരിയുടെ ഒൗദ്യോഗിക സംഘത്തിൽ ഷാർജ മീഡിയ േകാർപറേഷൻ ചെയർമാൻ ഷെയ്ഖ് സുൽത്താൻ ബിൻ അഹമ്മദ്, ഷാർജ റൂളേഴ്സ് ഒാഫിസ് തലവൻ ഷെയ്ഖ് സാലിം ബിൻ അബ്ദുറഹ്മാൻ, ഷാർജ പെട്രോളിയം കൗൺസിൽ ൈവസ് ചെയർമാൻ ഷെയ്ഖ് ഫാഹിം അൽ ഖാസിമി, ഷാർജ കൾചറൽ അതോറിറ്റി ചെയർമാൻ അബ്ദുല്ല അൽ ഉവൈസ്, ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി, ഷാർജ ഭരണാധികാരിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഉമർ സൈദ് മുഹമ്മദ്, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറ് അഡ്വ. വൈ.എ. റഹീം എന്നിവർ ഉൾപ്പെടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.