അക്കിത്തം സൂക്ഷിച്ചു വെച്ചിട്ടുണ്ട്; പഴകി ദ്രവിച്ച ആ വിമർശനലേഖനം
text_fields'കുത്തിനിറുത്തിയ മൈക്കിന് പിന്നിൽ കെട്ടി ഉയർത്തിയ മഞ്ചത്തിൽ
നിന്നുരുവിട്ടീടുന്നു തങ്ങടെ കൊടിയുടെ മാഹാത്മ്യം
ഓരോ മാതിരി ചായം മുക്കിയ കീറത്തുണിയുടെ വേദാന്തം''
(അക്കിത്തം 'ഇരുപതാം നൂറ്റാണ്ടിൻെറ ഇതിഹാസ'ത്തി'ൽ എഴുതിയത്)
ഇരുപതാം നൂറ്റാണ്ടിൻെറ ഇതിഹാസം എന്ന അക്കിത്തത്തിൻെറ കവിത സാംസ്കാരിക കേരളത്തിൽ ഉയർത്തിയ വിവാദം തീരെ ചെറുതല്ല. ഇടതുപക്ഷ മനസ്സിൽ നിന്ന് അക്കിത്തം അടർന്നുപോയി എന്നതായിരുന്നു അന്നുയർന്ന ആരോപണം.
എന്നാൽ ആ പുസ്തകത്തിനെതിരെ എഴുതിയ വിമർശന ലേഖനം പ്രമുഖ മാസികയിൽ മുഖലേഖനമാക്കാൻ അയച്ചുകൊടുത്ത അക്കിത്തത്തിെൻറ തുറന്ന മനസ്സിനെക്കുറിച്ചുള്ള ഓർമകളുണ്ട് മലയാള ചരിത്ര ഗവേഷകനും നോവലിസ്റ്റുമായ ഡോ.എസ്.കെ.വസന്തന്.
'ഇരുപതാം നൂറ്റാണ്ടിൻെറ ഇതിഹാസം ' എന്ന അക്കിത്തത്തിെൻറ കവിതക്കെതിരെ 1960 കളിലാണ് എസ്.കെ. വസന്തൻ ലേഖനമെഴുതിയത്. ഇടതുപക്ഷ ചിന്തയിൽ നിന്ന് അക്കിത്തം ഒഴിഞ്ഞുപോവുകയാണ് എന്ന് ഊന്നിപ്പറഞ്ഞുകൊണ്ടുള്ളതായിരുന്നു ലേഖനം.
അന്ന് കോഴിക്കോട് ആകാശവാണിയിൽ ജോലി ചെയ്തുവരികയായിരുന്നു അക്കിത്തം.'' അധികം കവിതകൾ അക്കിത്തത്തിെൻറതായി അന്ന് പുറത്തുവന്നിട്ടില്ല. മാത്രമല്ല എനിക്ക് പരിചയവും ഉണ്ടായിരുന്നില്ല. അങ്ങിനെയിരിക്കേ മാതൃഭൂമി ആഴ്ചപ്പതിപ്പിെൻറ മുഖലേഖനമായി അത് മാറി. ശരിക്കും അമ്പരന്നുപോയീ ഞാൻ. പിന്നീട് അന്വേഷിച്ചപ്പോഴാണ് അക്കിത്തം മാതൃഭൂമി ആഴ്ചപ്പതിപ്പിലേക്ക് അയച്ചുകൊടുത്തതായിരുന്നു അത് എന്നറിഞ്ഞത്.
പിന്നീട് മൂന്നുവർഷം മുമ്പ് അക്കിത്തത്തിെൻറ മകനെ കണ്ടപ്പോൾ പറഞ്ഞു- '' മഞ്ഞ നിറമായി തൊട്ടാൽ പൊടിഞ്ഞുപോകുന്ന രൂപത്തിലായിട്ടും ആ കടലാസ് ഇപ്പോഴും അച്ഛൻ സൂക്ഷിച്ചുവെച്ചിട്ടുണ്ട്. ''. തെൻറ കൃതിയെക്കുറിച്ച് വന്ന ആദ്യ വിമർശന ലേഖനമായതിനാലാകാം അദ്ദേഹം അത് ചെയ്തത്. വിമർശനങ്ങളെ സൗമനസ്യത്തോടെ സ്വീകരിക്കുന്ന മനസ്സായിരുന്നു അക്കിത്തത്തിെൻറത്- വസന്തൻ മാഷ് പറയുന്നു.
അക്കിത്തത്തിെൻറ ഉറ്റ സുഹൃത്തായി ഡോ.എസ്.കെ. വസന്തൻ മാറി. ഇപ്പോഴും അക്കിത്തം വള്ളത്തോൾ വിദ്യാപീഠത്തിെൻറ പ്രസിഡൻറും വസന്തൻ ഡയറക്ടർ ബോർഡ് അംഗവുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.