ഡോ. സുഹൈബ് മൗലവി വീണ്ടും പാളയം ഇമാം
text_fieldsതിരുവനന്തപുരം: പാളയം ഇമാമായി കാലാവധി പൂർത്തീകരിച്ച ഡോ.വി.പി സുഹൈബ് മൗലവിക്ക് അഞ്ച് വർഷത്തേക്ക് കൂടി പുനർനിയമനം നൽകി. ഇമാം നിയമനത്തിന് പാളയം മുസ്ലിം ജമാഅത്ത് രൂപവത്കരിച്ച പ്രത്യേക സമിതിയാണ് തെരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകിയത്.
ഖത്തർ യൂനിവേഴ്‌സിറ്റിയിൽനിന്ന് ശരീഅ, ഉസൂലുദ്ദീനിൽ ബിരുദം, കാലിക്കറ്റ് സർവകലാശാലയിൽനിന്ന് ബിരുദാന്തര ബിരുദം, യു.ജി.സി നെറ്റ് എന്നിവ നേടിയിട്ടുണ്ട്. ‘ഖുർആൻ വ്യാഖ്യാനവൈവിധ്യങ്ങളുടെ കാരണങ്ങളും അവയിൽ ഭാഷാപരമായ ചർച്ചകളുടെ സ്വാധീനവും’ എന്ന പ്രബന്ധത്തിന് എം.ജി സർവകലാശാലയിൽ നിന്ന് പി.എച്ച്.ഡി യും ലഭിച്ചു. ആത്മീയ പ്രവർത്തനങ്ങൾക്ക് പുറമേ തലസ്ഥാന നഗരിയിലെ സാമൂഹിക, സാംസ്കാരിക മണ്ഡലങ്ങളിലും സജീവമാണ്.
മലപ്പുറം അരക്കുപറമ്പ് പുത്തൂർ സ്വദേശി വി.പി ഷാഹുൽ ഹമീദ് മാസ്റ്ററിന്‍റെയും ത്വാഹിറയുടെയും മകനാണ്. ഭാര്യ: ഡോ. ലമീസ്. മക്കൾ: മിസ്അബ്, അമ്മാർ, സാറ, യാസീൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.