Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഡോ. വി.സി ഹാരിസിന്​...

ഡോ. വി.സി ഹാരിസിന്​  യാത്രാമൊഴി

text_fields
bookmark_border
ഡോ. വി.സി ഹാരിസിന്​  യാത്രാമൊഴി
cancel

കോട്ടയം: സാഹിത്യ, ചലച്ചിത്ര നിരൂപകനും  എം.ജി സര്‍വകലാശാല സ്‌കൂള്‍ ഓഫ് ലറ്റേഴ്​സ്​ ഡയറക്ടറുമായിരുന്ന ഡോ. വി.സി. ഹാരിസിന് അക്ഷരനഗരിയുടെ യാത്രാ​മൊഴി. ചൊവ്വാഴ്​ച ഉച്ചക്ക്​ 1.30ന്​ ഏറ്റുമാനൂർ പട്ടിത്താനത്തെ സ്വന്തം സ്ഥലത്ത്​ മതപരമായ ചടങ്ങുകൾ ഇല്ലാതെയായിരുന്നു സംസ്​കാരം. 

തുടർന്ന്​​ ചേർന്ന അനുശോചനയോഗത്തിൽ ഹാരിസിന്​ പ്രിയപ്പെട്ട കവിതകളും പാട്ടുകളും സഹപ്രവർത്തകർ ആലപിച്ചു. രാവിലെ 10ന്​ എം.ജി സർവലകശാലശാല ആസ്ഥാനത്ത്​ എത്തിച്ച മൃതദേഹം അവിടെയും സർവകലാശാല അസംബ്ലി ഹാളിലും സ്വന്തം തട്ടകമായ സ്​കൂൾ ഒാഫ്​ ലറ്റേഴ്​സിലും പൊതുദർശനത്തിന്​ ​െവച്ചു.  സഹപ്രവർത്തകരും വിദ്യാർഥികളും ശിഷ്യഗണങ്ങളും തങ്ങളുടെ പ്രിയപ്പെട്ട ഹാരിസ്​ മാഷിന്​  ഏറെ ഇഷ്​ടപ്പെട്ട പാട്ടുകൾ പാടിയാണ്​ വിടചൊല്ലിയത്​. 

ഉച്ചയോടെ കോട്ടയം കെ.പി.എസ്​ മേനോൻ ഹാളിൽ സാമൂഹിക-സാംസ്​കാരിക മേഖലയിലെ നിരവധിപേർ അ​േ​​ന്ത്യാപചാരം അർപ്പിക്കാനെത്തി. എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്​ണൻ,  കെ. സുരേഷ് കുറുപ്പ്, മോന്‍സ് ജോസഫ്, എം.ജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ബാബു സെബാസ്​റ്റ്യൻ‍, സംവിധായകൻ സിദ്ധാര്‍ഥ്​ ശിവ, ചലച്ചിത്രതാരം സജിത മഠത്തിൽ, സംവിധായകൻ ജോഷി മാത്യു തുടങ്ങിയവർ അ​േന്ത്യാപ​ചാരമർപ്പിക്കാൻ എത്തിയവരിൽ​െപടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottayamdeathkerala newsmalayalam newsVC HarrisBurried
News Summary - Dr. V C Haris Burried-Kerala News
Next Story