ഡോ. വന്ദന ദാസ് വധക്കേസ്: സി.ബി.ഐക്ക് വിടുന്നതിനെ പ്രതി എതിർക്കുന്നത് എന്തിനെന്ന് ഹൈകോടതി
text_fieldsകൊച്ചി: ഡോ. വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ അന്വേഷണം സി.ബി.ഐക്ക് വിടുന്നതിനെ പ്രതി സന്ദീപ് എതിർക്കുന്നത് എന്തിനെന്ന് ഹൈകോടതി. ഇതിനെ എതിർക്കാൻ എന്ത് അവകാശമാണുള്ളതെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ചോദിച്ചു.
സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഡോ. വന്ദനയുടെ മാതാപിതാക്കളായ കെ.ജി. മോഹൻദാസും ടി. വസന്തകുമാരിയും നൽകിയ ഹരജിയിൽ കക്ഷിചേരാൻ സന്ദീപ് നൽകിയ ഹരജിയിലാണ് കോടതിയുടെ ചോദ്യം. തുടർന്ന് ഹരജി അടുത്ത ബുധനാഴ്ചത്തേക്ക് മാറ്റി.
വൈദ്യപരിശോധനക്ക് മേയ് പത്തിന് പൊലീസ് കൊണ്ടുവന്നപ്പോഴാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജനായിരുന്ന ഡോ. വന്ദന ദാസിനെ പ്രതി കുത്തിക്കൊലപ്പെടുത്തിയത്. സംഭവത്തിൽ പൊലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടെന്നും ഇതു മറച്ചുവെച്ചാണ് അന്വേഷണമെന്നുമാണ് വന്ദനയുടെ മാതാപിതാക്കളുടെ ആരോപണം.
അതേസമയം, അന്വേഷണം ശരിയായ ദിശയിലാണെന്നും സി.ബി.ഐയെ ഏൽപിക്കേണ്ടതില്ലെന്നും സർക്കാർ നേരത്തേ കോടതിയിൽ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.