ഡോ. വന്ദനദാസ് വധം: സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കാമെന്ന് സർക്കാർ; മാതാപിതാക്കൾക്ക് നിർദേശിക്കാം
text_fieldsകൊച്ചി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജനായിരുന്ന ഡോ. വന്ദനദാസ് കൊല്ലപ്പെട്ട കേസിൽ സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ തയാറാണെന്നും ഈ ഘട്ടത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നും സർക്കാർ. പ്രോസിക്യൂട്ടർ ആരാകണമെന്ന് നിർദേശിക്കാൻ, സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹരജി നൽകിയ വന്ദനയുടെ മാതാപിതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഹൈകോടതിയിൽ സർക്കാർ വ്യക്തമാക്കി.
കഴിഞ്ഞ മേയ് 10ന് രാത്രി വൈദ്യപരിശോധനക്ക് ആശുപത്രിയിൽ കൊണ്ടുവന്ന സന്ദീപിന്‍റെ കുത്തേറ്റാണ് ഡോ. വന്ദന മരിച്ചത്. സംഭവത്തിൽ പൊലീസിന്‍റെ ഭാഗത്ത് വീഴ്ചയുണ്ടെന്നും ഇത് മറച്ചുെവച്ചാണ് അന്വേഷണമെന്നുമാണ് മാതാപിതാക്കളുടെ ആരോപണം. അന്വേഷണ ഏജൻസിക്കെതിരായ തെളിവില്ലാത്ത ആരോപണത്തിന്‍റെ പേരിൽ മാത്രം അന്വേഷണ ഏജൻസി മാറേണ്ടതില്ലെന്നായിരുന്നു സർക്കാറിനുവേണ്ടി ഹാജരായ അഡീ. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്‍റെ വാദം. പൊലീസ് കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ തങ്ങളുടെ അന്വേഷണം ആവശ്യമില്ലെന്ന് സി.ബി.ഐയും അറിയിച്ചു.
അതിനിടെ, പ്രതി സന്ദീപിനെ ജസ്റ്റിസ് സോഫി തോമസ് ഹരജിയിൽ കക്ഷിചേർത്തു. ഹരജി വിശദ വാദത്തിന് ജനുവരി 18ലേക്ക് മാറ്റി. അതുവരെ വിചാരണ നടപടികൾക്കുള്ള സ്റ്റേയും നീട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.