Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഡോ. വന്ദന ദാസ് വധം:...

ഡോ. വന്ദന ദാസ് വധം: നഷ്ടപരിഹാര ഹരജിയിൽ സർക്കാറിന്‍റെ വിശദീകരണം തേടി

text_fields
bookmark_border
dr vandana murder, Highcourt, kerala police
cancel

കൊച്ചി: കൊട്ടാരക്കര താലൂക്ക്​ ആശുപത്രിയിൽ ഡോ. വന്ദന ദാസ് കുത്തേറ്റു മരിച്ച സംഭവത്തിൽ കുടുംബത്തിന് ഒരുകോടിയുടെ നഷ്ടപരിഹാരം നൽകാൻ ഉത്തരവിടണമെന്ന്​ ആവശ്യപ്പെടുന്ന പൊതുതാൽപര്യ ഹരജിയിൽ ഹൈകോടതി സർക്കാറിന്‍റെ വിശദീകരണം തേടി.

അന്വേഷണത്തിന് ഹൈകോടതി മേൽനോട്ടം വഹിക്കണമെന്നും ഡോക്ടർമാരടക്കം ആശുപത്രി ജീവനക്കാർക്ക് സംരക്ഷണം നൽകാൻ ഹൈകോടതി മാർഗനിർദേശങ്ങളുണ്ടാക്കണമെന്നുമടക്കം ആവശ്യങ്ങളുന്നയിച്ച് കൊല്ലം മുളങ്കാടകം സ്വദേശി അഡ്വ. മനോജ് രാജഗോപാൽ നൽകിയ ഹരജിയിലാണ്​ എസ്.വി. ഭട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്​.

സംഭവത്തിൽ കോടതി സ്വമേധയാ എടുത്ത കേസിനൊപ്പം ഇതും ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റി. മേയ് പത്തിന് വൈദ്യപരിശോധനക്കായി പൊലീസ് എത്തിച്ചയാളുടെ കുത്തേറ്റാണ് ഡോ. വന്ദന മരിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dr Vandana das murder
News Summary - Dr. Vandana Das murder: Government's explanation sought in compensation plea
Next Story